Posts

പഴങ്കഞ്ഞിക്കൊരു സ്പെഷ്യൽ അവിയൽ

Image
വേനൽക്കാലമായി.. ചില സ്ഥലത്തൊക്കെ മഴയും കൂടെവന്നു. ചൂടുള്ള സ്ഥലങ്ങളിൽ ഉള്ളവർ പഴങ്കഞ്ഞി മോന്തുമ്പോൾ കൂടെക്കഴിക്കാൻ പറ്റിയ ഒരവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അസ്സല് മീൻരുചിയാണ്. ആവശ്യമുള്ള സാധനങ്ങൾ. 1. വാഴക്കായ് -1 2. മാങ്ങ- പകുതി.. ( പുളിയും ഉപയോഗിക്കുന്നത് കൊണ്ട് മാങ്ങയുടെ അളവ് നിങ്ങൾക്ക് തീരുമാനിക്കാം ) പുളി - ഒരു നെല്ലിക്കയോളം മുരിങ്ങക്കായ് - ഒരെണ്ണം തക്കാളി - ഒരെണ്ണം സവാള ഉള്ളി - ഒന്ന് ചെറുത്‌ പച്ചക്കറികൾ നീളത്തിൽ അരിഞ്ഞു വയ്ക്കുക. വാഴക്കായ് കറകളയാൻ വെള്ളത്തിൽ ഇടുക. അരപ്പിന് തേങ്ങ - അരമുറി മഞ്ഞൾപ്പൊടി - അരറ്റീസ്പൂൺ മുളകുപൊടി - എരിവിനനുസരിച്ച് ചെറിയ ഉള്ളി - 3 അരിഞ്ഞുവച്ച പച്ചക്കറികൾ അരപ്പ് ചേർത്ത് കലക്കി പുളിയും ഒഴിച്ച്, ഉപ്പും ഇട്ട് അവിയൽ പരുവത്തിൽ കലക്കി അടുപ്പിൽ വയ്ക്കുക. വെന്തു വറ്റിവരുമ്പോൾ വെളിച്ചെണ്ണയും, കറിവേപ്പിലയും ചേർത്ത് വാങ്ങി ഉപയോഗിക്കുക. ചോറിനും ഉഗ്രൻ ആണ്. അപ്പോൾ പഴങ്കഞ്ഞിയ്ക്കൊപ്പം, ചോറിനൊപ്പം ഉണ്ടാക്കി കഴിച്ചു നോക്കു.  😍 എന്റെ കൈയ്യിൽ തക്കാളി ഇല്ലായിരുന്നു. തക്കാളി ഉണ്ടെങ്കിൽ രുചി കൂടും 😃

പുളിയോദര അഥവാ പുളിച്ചോറ് ❤️

Image
പ്രീയ സുഹൃത്തുക്കളെ ഇന്നു നമുക്കൊരു തമിഴ് സ്റ്റൈൽ സാദം വയ്ക്കുന്ന രീതി നോക്കാം. പുളിയോദര അതായത് പുളിച്ചോറ്. ആവശ്യമുള്ള സാധനങ്ങൾ. 1. അരി - വെളുത്ത അരി 2 കപ്പ് ( ടൊപ്പി, പൊന്നി പോലുള്ളത്. അതാണ് രുചികരം ആയി തോന്നിയിട്ടുള്ളത്.) 2. നല്ലെണ്ണ - 4 ടേബിൾസ്പൂൺ 3. പുളി - നെല്ലിക്കാ വലിപ്പത്തിൽ 4.കടലപ്പരിപ്പ് - 1 ടേബിൾസ്പൂൺ 5. ഉഴുന്ന് പരിപ്പ് - 1 ടേബിൾസ്പൂൺ 6. വെന്തയം - അര ടേബിൾസ്പൂൺ 7. ജീരകം - അര ടേബിൾസ്പൂൺ 8. പെരുങ്കായം - കാൽ ടീസ്പൂൺ 9. മല്ലിപ്പൊടി - ഒരു ടീസ്പൂൺ 10. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 11. വറ്റൽ മുളക് - 4 12.  നിലക്കടല, അണ്ടിപ്പരിപ്പ് - ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടും. 13 . എള്ള് - 3 ടേബിൾസ്പൂൺ ചോറ് തനിയായി വെന്തു കുഴഞ്ഞു പോകാതെ വേവിച്ച് തണുപ്പിച്ച് വയ്ക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണയൊഴിച്ച് അതിലേക്കു 4 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് ഒന്ന് വഴറ്റുക. അതിലേക്കു പുളി അരക്കപ്പ് വെള്ളത്തിൽ പിഴിഞ്ഞു ചേർക്കുക. ഉപ്പും ചേർത്ത് ഒരു ചെറിയ കഷണം ശർക്കരയുമിട്ടു എണ്ണതെളയുന്നിടംവരെ വറ്റിക്കുക. (ഈ മിക്സ് കുപ്പിയിലാക്കി വച്ച് ആവശ്യമുള്ളപ്പോൾ ചോറിൽ മിക്സ് ചെയ്യുകയും ആവാം ) ഇതിലേക്ക് അണ്ടിപ്പ രി

സുന്ദരർ അഥവാ തിരുമൂലർ 🙏

Image
സുന്ദരർ അഥവാ തിരുമൂലർ  അപ്പർ, സംബന്ധർ, സുന്ദരർ, മാണിക്കവാസകർ..അറുപത്തി നാല് നായന്മാരിൽ പ്രമുഖരായ നാൽവർ. അവരിൽ സുന്ദരരുടെ കഥ പറയാം. അദ്ദേഹത്തിന്റെ മറ്റൊരു പേരായ തിരുമൂലർ എന്ന പേര് സിദ്ധിച്ച കഥയും പറയാം. മൂവായിരം ശ്ലോകങ്ങൾ അടങ്ങിയ പ്രസിദ്ധമായ തിരുമന്തിരം (തിരുമന്ത്രം ) തിരുമൂലർ രചിച്ചതാണ്. നമ്മൾ ഒരുപാട് കേട്ടിട്ടുള്ള ചൊല്ലുകൾ ആയ അൻപേ ശിവം, യാംപെറ്റ ഇൻപം പെറുക ഇവ്വയ്യകം എന്നിവ തിരുമന്തിരത്തിലേതാണ്. അതിനുമുൻപ് ആരാണ് സുന്ദരനാഥർ അഥവാ സുന്ദരർ എന്ന തിരുമൂലർ എന്ന് നോക്കാം. നന്ദിദേവരുടെ എട്ടു ശിഷ്യന്മാരിൽ ഒരാൾ ആയി ഇദ്ദേഹത്തെ പറയപ്പെടുന്നു. ആദ്യ ശിഷ്യത്വം സ്വീകരിച്ചവർ 1. സനകൻ 2. സനന്തനൻ 3. സനൽകുമാരൻ 4. സനാതനൻ അടുത്ത നാൽവർ 1.പതഞ്ജലി മുനി 2. വ്യാഘ്രപാത മുനി 3.ശിവയോഗി 4. സുന്ദരനാഥൻ ( തിരുമൂലർ ) സിദ്ധന്മാർ ധ്യാനത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന സിദ്ധികളിൽ ചിലതാണ് സൂക്ഷ്മശരീരിയായി ആകാശമാർഗ്ഗം സഞ്ചരിക്കാൻ ആവുക, പിന്നെ കൂടുവിട്ടു കൂടുമാറുക അഥവാ പരകായപ്രവേശം തുടങ്ങിയവ. ഈ സിദ്ധികൾ അഷ്ടമാ സിദ്ധികളിൽ പെടുന്നു. തിരുമൂലർ എന്ന സുന്ദരർ ഈ സിദ്ധികൾ ഭാഗവാനിൽ നിന്നും നേരിട്ടു സിദ്ധിക്കാൻ ഭാഗ്യം കിട്ടിയ മഹാത്മാവ് ആണെന്ന്

അവൽ മിൽക്ക്ഷേക്ക്

പ്രിയരേ ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത് അവൽ മിൽക്ക്ഷേക്ക് ആണ്. ആവശ്യമുള്ള സാധനങ്ങൾ.(2 കപ്പിന് ആവശ്യമുള്ള സാധനങ്ങൾ ) അവൽ (ചുവന്ന അവൽ കൂടുതൽ നല്ലത് )-  അരക്കപ്പ് നിലക്കടല -2 ടേബിൾ സ്പൂൺ പാൽ - ഒന്നേമുക്കാൽ കപ്പ് ചെറുപഴം ( പുളിയില്ലാത്തത് )- 2 പഞ്ചസാര - പഴത്തിന്റെ മധുരവും, നിങ്ങളുടെ രുചിയ്ക്കും അനുസരിച്ച്. ഹോർലിക്സ്, ബൂസ്റ്റ്‌ അല്ലെങ്കിൽ ഏതെങ്കിലും ഹെൽത്ത് ഡ്രിങ്ക് ( നിർബന്ധം ഇല്ല )- ഒരു സ്പൂൺ അവിൽ വെറുതേ വറുത്തെടുക്കുക ( നെയ്യോ, എണ്ണയോ ഇല്ലാതെ ). കൈയ്യിൽ എടുത്തു ഞെരടിയാൽ ഉടഞ്ഞുപോകണം. കോരി മാറ്റിയ ശേഷം കപ്പലണ്ടി ലേശം വറുക്കുക. ഇനി ഇതിൽ നിന്നും അലങ്കരിക്കാൻ ഒരൽപ്പം മാറ്റിവയ്ക്കുക. പിന്നെ മിക്സിജാറിൽ അവിൽ, കപ്പലണ്ടി, ചെറുപഴം, പാല്, പഞ്ചസാര,ഏതെങ്കിലും ഹെൽത്ഡ്രിങ്ക് പൊടി ( രുചി കൂട്ടാൻ മാത്രം എന്നിവയിട്ടു അടിച്ചെടുക്കുക.  മാറ്റിവച്ച അവിലും, കപ്പലണ്ടിയും ചേർത്ത് അലങ്കരിച്ചു വിളമ്പുക. രുചി ഞാൻ ഗ്യാരണ്ടി. ഇടനേരം വിശപ്പ് മാറ്റാനും, ആഹാരം കഴിയ്ക്കാൻ വിമുഖത ഉള്ള കുട്ടികൾക്കും ബെസ്റ്റ് ആണ്. ഒരു കപ്പ് മതി..ഉണ്ടാക്കി നോക്കു ഇന്ന് തന്നെ. നന്ദി, നമസ്കാരം. 🙏🙏🙏

ഓർമ്മയിലെ ഉത്സവമേളം 😍❤️

ഓർമ്മകൾ ഇങ്ങനെ എടുത്താലും എടുത്താലും അറ്റം കിട്ടാത്ത നൂഡിൽ സുപോലെ...ചിന്തകളുടെ തിളച്ചവെള്ളത്തിൽ കിടന്നു വേവുമ്പോൾ ഒരൽപ്പം നർമ്മത്തിന്റെ മസാലയിട്ട് നിങ്ങളുടെ മുൻപിലേക്കു വിളമ്പി വയ്ക്കുകയാണ്. ചൂടോടെ കഴിച്ചിട്ട് അഭിപ്രായം പറയുമല്ലോ? ഗൃഹാതുരതകളിൽ  നമ്മൾ ചേർത്തുപിടിക്കുന്നവയാണ് നാട്ടിലെ അമ്പലം, പള്ളി, അവിടത്തെ ഉത്സവം ഒക്കെ. നമ്മെ മറന്ന് പഴയകുട്ടിയായി,  പ്ലാസ്റ്റിക്കിന്റെ കണ്ണടയൊക്കെ വച്ച് അതിലൂടെ മനസ്സ് കാട്ടിത്തരുന്ന കാഴ്ചകൾ  സാകൂതം നോക്കിക്കാണുക. വല്ലാത്തൊരു സുഖമാണത്. ഒരൽപ്പം നോവും ഉണ്ടതിൽ. തിരികെ അതേ കുട്ടിയായി അമ്പലപ്പറമ്പിൽ പോകാനാവില്ലല്ലോ എന്നോർത്ത്. ഏതായാലും ആ ഓർമ്മകൾക്ക് പോലും വറുത്ത കടലയുടെ, കിഴക്ക് നിന്നും കൊണ്ടു വരുന്ന തമിഴിന്റെ കൊളുന്തിന്റെ, ബലൂണി ന്റെ പച്ചറബ്ബറ്പ്പാലിന്റെ ഒക്കെ മണമാണ്. "മംഗലം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഈ വർഷത്തെ ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന്.... " അങ്ങകലെ ഇളയമാമന്റെ മൈക്കിലൂടെ ഉള്ള അനൗൺസ്‌മെന്റ് കേൾക്കുമ്പോൾ തന്നെ അമ്മ പറയും. " ങാ ഇനി ഏഴു ദിവസം അണ്ണനെ മഷിയിട്ടു പാത്താ കാണൂല്ല " ഉടനെ വരും അമ്മൂമ്മയുടെ കമന്റ്. " നമ്മളെ കോവിലില് പ

വള്ളലാർ എന്ന രാമലിംഗസ്വാമികൾ 🙏

വള്ളലാർ എന്ന രാമലിംഗസ്വാമികൾ. ആരാണ് ഈശ്വരൻ, എന്താണ് ഈശ്വരൻ എന്ന് നാല് വരിയിൽ പറഞ്ഞു വച്ച ആത്മീയാചാര്യൻ, അരുൾപ്രകാശ വള്ളലാർ. അരുട്പെരും ജ്യോതി! അരുട്പെരും ജ്യോതി! തനിപ്പെരും കരുണയ്! അരുട്പെരും ജ്യോതി! എന്നതായിരുന്നു അദ്ദേഹത്തിന്റെ  താരകമന്ത്രം. ഈശ്വരൻ എന്നത് ജ്യോതിസ്വരൂപൻ ആണെന്നും, തനിപ്പെരും കരുണയ് അതായത് കരുണാസാഗരം ആണെന്നും ആണ്  വള്ളലാർ സ്വയം ഉണർന്ന് നമ്മോട് പറയുന്നു. അതിലേക്കെത്താൻ നമുക്കു വേണ്ട ഒരേ ഒരു ഗുണം ജീവകാരുണ്യം ആണെന്നും അദ്ദേഹം ഉപദേശിക്കുന്നു. "ജീവകാരുണ്യമേ മോക്ഷവീട്ടിൻ തിറവുകോൽ"  അതായത് മോക്ഷം എന്ന വീടിന്റെ താക്കോൽ എന്നത് സർവ്വ ചാരാചാരങ്ങളോടും നാം കാട്ടുന്ന കാരുണ്യം ആണ് . അതുകണ്ട് ഭഗവാൻ നമ്മിൽ കാരുണ്യം ചൊരിഞ്ഞ് മോക്ഷപ്രപ്തിയിലേക്ക് ഉയർത്തും എന്നതാണ് ആ സന്ദേശം. മോക്ഷം എന്നത്  മരണമില്ലാത്ത അവസ്ഥ (മരണമില്ലാ പെരുവാഴ്‌വ് )എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഉപദേശം. അതിലേയ്ക്കെത്താൻ ശരീരത്തെ പ്രാപ്തമാക്കേണ്ട ശീലങ്ങളും, നിഷ്ഠയുമൊക്കെ ശ്ലോകങ്ങളിലൂടെ അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. ജീവ കാരുണ്യം ആണ് അതിനുവേണ്ട പ്രധാന ഗുണം എന്നത് അദ്ദേഹത്തിന്റെ ശ്ലോകങ്ങളിൽ കാണാം. വാടിയ പ

അറിവുകൾ അവബോധങ്ങൾ ആണ് 😍 ( motivational post)

ഒരു ധനികന്റെ വീട്ടിൽ കന്നുകാലികളെ നോക്കുകയായിരുന്നു ആ വൃദ്ധയുടെ ജോലി. സമയാസമയം ഭക്ഷണം കൊടുക്കുക, അവരെ കുളിപ്പിക്കുക, തൊഴുത്തു വൃത്തിയാക്കുക ഇതൊക്കെ അവർ നല്ല കൃത്യതയോടെ ചെയ്തു പോന്നു. ഒരു ദിവസം അവർ യജമാനനോട് തനിക്ക് ഒരു പത്തു ദിവസത്തേക്ക് വൈകുന്നേരം ഒരു മണിക്കൂർ നേരത്തെ മടങ്ങിപ്പോകാനുള്ള അനുവാദം വേണമെന്ന് അറിയിച്ചു. വീടിനടുത്തുള്ള മൈതാനത്തു നടക്കുന്ന പ്രഭാഷണം കേൾക്കാൻ ആണെന്ന് കാരണവും പറഞ്ഞു. അഞ്ചാം ദിവസം ആയപ്പോൾ യജമാനപത്നി  അവരോട് എന്തൊക്കെ പഠിച്ചു എന്ന് പരിഹാസത്തോടെ ചോദിച്ചു. അതിന് ആ വൃദ്ധ " എനിക്ക് കാര്യമായിട്ട് ഒന്നും മനസ്സിലായില്ല. എന്നാലും എന്തൊക്കെയോ മനസ്സിലാവുകയും ചെയ്തു. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നുകയും ചെയ്യുന്നു " എന്നറിയിച്ചു. അതിന് വീണ്ടും യജമാനപത്നി " മനസ്സിലാവുന്നില്ലെങ്കിൽ പിന്നെ വെറുതെ സമയം കളയുന്നതെന്തിന് ? ആ സമയം പ്രയോജനമുള്ള പണികൾ വല്ലതും ചെയ്തൂടെ"  എന്ന്  നീരസത്തോടെ പറഞ്ഞു. ആ വൃദ്ധ ഒന്നും മിണ്ടാതെ ചാണകം വാരുന്ന കുട്ടയെടുത്ത് അവിടെയുള്ള ചെറിയ കുളത്തിൽ നിന്നും വെള്ളംകോരി ഒരു പാത്രത്തിൽ നിറയ്ക്കാൻ ശ്രമം തുടങ്ങി. പലതവണ അവർ  ആ വൃഥാവേല ചെയ

നേന്ത്രം പഴം നിറച്ച ഒരു നാലുമണിപ്പലഹാരം 😍

Image
സുഹൃത്തുക്കളെ സുഖമാണല്ലോ അല്ലേ? ഇന്ന് അടിപൊളി ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. "ഉണ്ടാക്കിക്കോളൂ.. നോം കഴിക്കാം" 😃 " കഴിക്കാനല്ലാതെ പിന്നെ കോഴിക്ക് കൊടുക്കാനാണോ ഉണ്ടാക്കുന്നത്.. ങ്‌ക്കും 😃 ആവശ്യമുള്ള സാധനങ്ങൾ മൈദ - ഒരു കപ്പ് പഞ്ചസാര - നിങ്ങളുടെ മധുരത്തിനു അനുസരിച്ച്  മുട്ട -2 ( ഒരുമുട്ട പൊട്ടിച്ച് പകുതി മൈദ കലക്കുമ്പോൾ ചേർക്കുക. ബാക്കി ഒന്നരമുട്ട മുക്കി മൊരിക്കാൻ ) പാൽ - കാൽക്കപ്പ് വെള്ളം  സ്റ്റഫിങ്ങിന് - നേന്ത്രം പഴം -1 പനം കൽക്കണ്ട് - ആവശ്യമുള്ള മധുരം അനുസരിച്ച് നട്ട്സ്, ഡേറ്റസ്, അണ്ടിപ്പരിപ്പ്, മുന്തിരി, കപ്പലണ്ടി.. ഓരോ ടേബിൾ സ്പൂൺ. (ഇതിൽ ഏത് കൈവശം ഉണ്ടോ അതിടാം)  ഒരു കപ്പ് മൈദയിൽ കാൽക്കപ്പു പാലും, ഒരു മുട്ട പൊട്ടിച്ച് അതിൽ നിന്നും പകുതിയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ദോശമാവ് പരുവത്തിൽ കലക്കാൻ ആവശ്യമുള്ള വെള്ളവും ചേർത്ത് കലക്കുക. ഇത് ദോശക്കല്ലിൽ നേർത്ത ദോശപോലെ ചുട്ടെടുക്കുക. ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചെറുതായി നുറുക്കിയ നേന്ത്രംപഴമിട്ടു കുറച്ച് നേരം ഇളക്കി പിന്നെ കട്ടിയായി ഉരുക്കി അരിച്ച പനംകൽക്കണ്ടും, 3 ടേബിൾ സ്പൂൺ തേങ്ങയും, അണ്ടിപ്പരിപ

വാഴക്കായ് കറി

Image
പ്രീയ പ്രേക്ഷകരെ നമസ്കാരം 🙏 ഞാൻ ഇന്ന് കഞ്ഞിക്കു പറ്റിയൊരു വാഴക്കായ കൂട്ടാൻ പറഞ്ഞു തരാം. " മോളേ അപ്പോ നിനക്ക് പറ്റിയ കൂട്ടാൻ ആണല്ലോ?😜അപ്പോൾ ഞാനും, അച്ഛനും എന്ത്‌ ചെയ്യും?😁 " ഒന്ന് തിരുത്താം.. കഞ്ഞികൾക്ക് പറ്റിയ കൂട്ടാൻ എന്ന് "😁 " അപ്പോൾ ഇനി മിണ്ടരുത് കുട്ടി. പാചകം തുടങ്ങിക്കഴിഞ്ഞു." ആവശ്യമുള്ള സാധനങ്ങൾ. വാഴക്കായ് - 2 (മൊന്തൻ ആണ് കൂടുതൽ അഭികാമ്യം. നേന്ത്രൻ അത്ര പോരാ.. മറ്റേതെങ്കിലും പച്ചക്കായയും ആവാം ) വറുത്തു അരയ്ക്കാൻ തേങ്ങ പൂളുകളായി കനലിൽ ചുട്ടത് - 4 വലിയ കഷണം.. (ചുടാൻ പറ്റില്ലെങ്കിൽ എണ്ണയില്ലാതെ ചീനച്ചട്ടിയിൽ വറുത്തു എടുത്താലും മതി) മുഴുവൻ മല്ലി - 2ടേബിൾ സ്പൂൺ വറ്റൽമുളക് - 3 നല്ലമുളക് - ഒരു ടീസ്പൂൺ (മുളക്കിനേക്കാൾ നല്ലമുളകിന്റെ എരിവ് കൂടിനിൽക്കണം. നിങ്ങളുടെ എരിവിന്റെ ആവശ്യം അനുസരിച്ച് രണ്ട് മുളകും ക്രമീകരിക്കുക.) ചെറിയ ഉള്ളി - 4 ഇവയെല്ലാം കൂടെ ഒരൽപ്പം എണ്ണയൊഴിച്ചു വറുത്തെടുക്കുക. പിന്നെ ചുട്ട തേങ്ങയും ചേർത്ത് അരച്ചെടുക്കുക. ചീനച്ചട്ടിയിൽ 2 ടേബിൾസ്പൂൺ എണ്ണയൊഴിച്ച് അതിൽ ചതുരത്തിൽ അരിഞ്ഞ വാഴക്കായിട്ട്, അരച്ച കൂട്ടും ഒഴിച്ച്, ഒരല്പം വെള്ളവും, ഉപ്പ

പ്ലിങ് ആകാൻ എന്റെ ജന്മം പിന്നെയും ബാക്കി ( ഒരു ഒന്നൊന്നര ചളി )

" ഉച്ചകഴിഞ്ഞാൽ  വയറിനു വല്ലാത്തൊരു അസ്ക്യത.." ഞാൻ ഡോക്ടറോട് പറഞ്ഞു. " കഴിച്ചു കഴിഞ്ഞാൽ പെരുംപാമ്പിനെപ്പോലെ വല്ല വേരിനിടയിലും നുഴഞ്ഞുനുഴഞ്ഞു എക്സ്സർസൈസ്സ് ചെയ്യണം" എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതിന് കാടെവിടെ മക്കളേ, മേടെവിടെ മക്കളേ എന്ന് ആരോ ഉള്ളിലിരുന്നു കവിത പാടി. " ആഹാരം കഴിച്ചു കഴിഞ്ഞാൽ ഒന്ന് നടക്കാൻ പോകൂ " എന്ന് ഡോക്ടർ നയം വ്യക്തമാക്കി. ഞാൻ നടക്കുന്ന സീൻ ഒന്ന് മനസ്സിൽക്കണ്ടു. വെള്ളമടിച്ചു ശരിക്കും വെള്ളമടിച്ച മനുഷ്യന്മാരെപ്പോലെ റോഡിൽ ലാഞ്ചി, ലാഞ്ചി പോകുന്ന കോർപ്പറേഷൻ ലോറിക്കിട്ട് അടവയ്ക്കുമോ അല്ല മുത്തശ്ശിക്ക് വായുഗുളിക വാങ്ങാൻ പോകുന്ന കൊച്ചുമകന്റെ സൈക്കിളിനു ഇടയിൽ തലവയ്ക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നപ്പോൾ ഡോക്ടർ നെക്സ്റ്റ് എന്ന് വിളിച്ചതുകൊണ്ട് ഞാൻ ചിന്തകളെ അപ്പാടെ വിഴുങ്ങി എണീറ്റ്‌ നടന്നു. വീട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് മനസ്സിൽ ലഡ്ഡു പൊട്ടി. ടെറസ്സ് എന്ന വിശാലമായ സ്ഥലത്ത് നടക്കുകയോ , ഓടുകയോ ഒക്കെ ആവാമല്ലോന്ന്.  അങ്ങനെ വൈകുന്നേരം രണ്ട് വാനരന്മാരെയും കൊണ്ട് ഞാൻ ടെറസ്സിൽ നടക്കാൻ തീരുമാനിച്ചു.  വെയിലും കൊള്ളാം, നടത്തത്തിന് നടത്തവും ആയി. അപ്പോൾ ആണ

പാൽകൊഴുക്കട്ട ❤️

Image
പ്രീയസുഹൃത്തുക്കളെ, 😍  ഇന്ന് ഹെൽത്തിയായ ഒരു ഐറ്റം പറഞ്ഞു തരാം. പാൽകൊഴുക്കട്ട.😃 ആവശ്യമുള്ള സാധനങ്ങൾ. ആപ്പം, ഇടിയപ്പം ഒക്കെ വയ്ക്കാൻ എടുക്കുന്ന തരിയില്ലാത്ത അരിമാവ് -ഒന്നരക്കപ്പ്. ശർക്കര or നാട്ടു ശർക്കര - അര മുതൽ മുക്കാൽക്കപ്പ്  വരെ.( നിങ്ങളുടെ മധുരത്തിനു ആവശ്യമുള്ളത്ര ) ഏലക്കായ് - 4 പാൽ - അരലിറ്റർ. തേങ്ങ - അരക്കപ്പ് ആദ്യം മാവ് തിളച്ചവെള്ളത്തിൽ കുഴയ് ക്കുക. അത് ചെറിയ ഉരുളകൾ ആക്കി വയ്ക്കുക. നാട്ടുശർക്കര അല്ലെങ്കിൽ ശർക്കര ഉരുക്കി അരിച്ചു വയ്ക്കുക. ഒരു പാത്രത്തിൽ അരലിറ്റർ പാലും അതേ അളവ് വെള്ളവും ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോൾ, ഉരുട്ടി വച്ച  ചെറിയ ഉരുളകൾ ഇട്ട്, അടച്ച് വേവിക്കുക. വെന്തുകഴിഞ്ഞാൽ ഉരുക്കിയ ശർക്കര ചേർക്കുക.( പാവു പരുവം വേണ്ട. വെറുതെ ഉരുക്കുക). ഇപ്പോൾ അരക്കപ്പ് തേങ്ങ , അരക്കപ്പ് വെള്ളവും ഒഴിച്ച്,  മിക്സിയിൽ ചെറുതായി അടിച്ചു ഇതിലേക്ക് ഒഴിക്കുക. അവസാനം ഏലക്കായ് ചേർത്തു വാങ്ങുക. അതീവ രുചികരമായ പാൽകൊഴുക്കട്ട തയ്യാർ. ശർക്കരയ്ക്ക് പകരം പഞ്ചസാരയും ചേർക്കാം. അപ്പോൾ വീണ്ടും കാണാം. തൽക്കാലം വിട 🙏😍

ഗൊഡ്ഡലി 😍😜

Image
അല്ലയോ നാട്ടുകാരെ, കൂട്ടുകാരെ നമസ്കാരം 🙏 എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വ്യത്യസ്തമായ ഇഡ്ഡലി ആണ് ഇന്ന് പറയാൻ പോകുന്നത്. അതിന് ഞാൻ "ഗൊഡ്ഡലി "എന്നാണ് നാമകരണം ചെയ്തത്. ഗോതമ്പ് കൊണ്ടൊരു ഇഡ്ഡലി. ആവശ്യമുള്ള സാധനങ്ങൾ. ഗോതമ്പ് - 2കപ്പ് തേങ്ങ - അരക്കപ്പ് ശർക്കര - നിങ്ങളുടെ മധുരത്തിന് അനുസരിച്ച്  ചെറിയ പഴം - 3 മുന്തിരി, അണ്ടിപ്പരിപ്പ്, ഡേറ്റ്സ് ഇതെല്ലാമോ ഏതെങ്കിലും ഒന്നെങ്കിലുമോ . നെയ്യ് - ആവശ്യമുണ്ടെങ്കിൽ മാത്രം. ഗോതമ്പ് ഇഡ്ഡലിമാവിലും കുറച്ച് കൂടി കട്ടിയായി കലക്കി, ഇഡ്ഡലിത്തട്ടിൽ മുക്കാൽഭാഗം ഒഴിച്ച് ബാക്കിചേരുവകൾ കുറേശ്ശേവിതറി ആവിയിൽ വേവിക്കുക.മുക്കാൽഭാഗത്തിൽ കൂടുതൽ ഒഴിച്ചാൽ ബാക്കിയുള്ള ഐറ്റങ്ങൾ വിതറുമ്പോൾ പുറത്തേക്ക് പൊങ്ങി ഒഴുകും. 😃ചെറിയ കുട്ടികൾക്കാണെങ്കിൽ ഡ്രൈ ഫ്രൂട്സ്, നട്സ് ഒക്കെ ചേർക്കാം. തട്ടിൽ നെയ്യ് തേച്ച്പിടിപ്പിക്കാം. മുതിർന്നവർ വളരെ ലളിതമായ ചേരുവകൾ കൊണ്ട് ഇഡ്ഡലി തയ്യാറാക്കുക. " ഇതിപ്പോ ഷുഗർ ഉള്ളവർക്ക് പറ്റില്ലല്ലോ മോളേ? " "അവർക്ക് ഒരു ഐഡിയ പറഞ്ഞുതരാം. ഗോതമ്പ് ഇഡ്ഡലിയിൽ ഉള്ളി, തേങ്ങ, പച്ചമുളക് ഇട്ട് ഇതുപോലെ വയ്ക്കാം. " " പിന്നെ നല്ലോണം തണുത്തിട്ട് മാത

ചെറുപയർ പരിപ്പ് കുറുമ 😍

പ്രിയരേ എല്ലാവർക്കും നമസ്കാരം 😍 കുറുമകൾ  എത്രയെത്ര വെറൈറ്റിയാ. ഇന്ന് നമുക്ക് ചെറുപയറ്കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരുകുറുമ  ചെയ്യാം. എന്താ? വേണ്ട സാധനങ്ങൾ. ചെറുപയർ പരിപ്പ് -  വറുത്തത്, മുക്കാൽ കപ്പ്.( കുതിർക്കണം ) അരയ്ക്കാൻ വെളുത്തുള്ളി- 4 അല്ലി  പച്ചമുളക്- നിങ്ങളുടെ എരിവിന് അനുസരിച്ച്  ചെറിയ ഉള്ളി- ഒരു കൈപ്പിടി  തക്കാളി- 2 പെരുംജീരകം- അരടീസ്പൂൺ  ജീരകം- അര ടീസ്പൂൺ   തേങ്ങ - മുക്കാൽക്കപ്പ്. കുക്കറിൽ അല്ലെങ്കിൽ നിങ്ങൾ കറിവയ്ക്കുന്ന പാത്രത്തിൽ എണ്ണയൊഴിച്ചു ഉഴുന്നിട്ടു കടുക് വറുത്ത് അതിൽ ചെറിയ ഉള്ളി ചെറുതായി നുറുക്കിയത് ചേർത്തു ഒന്ന് വഴറ്റുക . അതിലേക്കു അരപ്പ് ചേർത്തശേഷം അതിലേക്കു കുതിർത്ത് വച്ച ചെറുപയർ ചേർക്കുക. ആവശ്യത്തിന് ഉപ്പും, കുറച്ച് വെള്ളവും ചേർത്തു മൂടി വേവിക്കുക. കുറുമ റെഡി. മല്ലിയില ചേർത്തു വിളമ്പുക. അപ്പോൾ ട്രൈ ചെയ്യൂ. നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച. 🙏🙏🙏

എന്ത്‌ മനസ്സിലായി?🤔

ബ്രിട്ടണിലെ ഒരുഗ്രാമം, ഒഡിസീ. ആ ഗ്രാമത്തിലെ ജനങ്ങൾ  രാത്രികാവലിന് ഒരാളെ ഏർപ്പെടുത്തിയിരുന്നു. ഒരുരാത്രിയിൽ കാവൽക്കാരൻ റോന്തുചുറ്റി നടക്കുമ്പോൾ ഒരുപാഴടഞ്ഞ ചെറിയ വീട്ടിൽ നിന്ന് ഒരുകരച്ചിൽ കേട്ടു. അയാൾ ആ വീടിനുവെളിയിൽ നിന്നും അകത്തേക്ക് നോക്കിയപ്പോൾ കത്തിച്ചു വച്ച ഒരുറാന്തൽ വിളക്കിനരികിൽ ഇരുന്ന് ഒരുപയ്യൻ ഏങ്ങലടിച്ചു കരയുന്നതു കണ്ടു. " രാത്രിയിൽ നീ എന്തിനാണ് ഒറ്റയ്ക്കിരുന്നു കരയുന്നത്? നീ ഇവിടെ പുതിയ ആളാണല്ലോ?" എന്ന് കാവൽക്കാരൻ ചോദിച്ചു. ഉടനെ ആ പയ്യൻ എണീറ്റ് അയാളുടെ അരികിലേക്ക് വന്നു. എന്നിട്ട് അവന്റെ സങ്കടം പറയാൻ തുടങ്ങി. " അതേ ഞാൻ പുതിയ ആളാണ്‌. വൈകുന്നേരമാണ് ഞാൻ ഇവിടെ എത്തിയത്. എനിക്ക് ആരുമില്ല. ഒന്നുമില്ല. അവൻ കരച്ചിൽ തുടർന്നു. " അതെന്താ? " കാവൽക്കാരൻ ചോദിച്ചു. " കുഞ്ഞിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. പിന്നെ എന്നെ വളർത്തിയത് ബന്ധുക്കൾ ആണ്. ഇന്നലെ എനിക്ക് പതിനാറുവയസ്സ് തികഞ്ഞു. അവർ എന്നോട് ഒഡിസ്സീ ഗ്രാമത്തിൽ അച്ഛന്റെ വീടുണ്ടെന്നും ഇനി അവിടെ ജീവിച്ച് തന്നത്താൻ കാര്യങ്ങൾ ചെയ്യണമെന്നും പറഞ്ഞ്  ഇവിടെക്കൊ ണ്ടാക്കി. എനിക്ക് വിദ്യാഭ്യാസം തന്നില്ല. തൊഴിലുകളൊന്നും അവർ പ

ഉണ്ടയോ ഉണ്ട.. ആരോഗ്യഉണ്ട 😃

Image
പ്രീയ പ്രേക്ഷകരെ, ഇന്ന് ഞാൻ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുണ്ട പറഞ്ഞു തരാം. " അല്ല ഇതെന്താ നിനക്കാരെങ്കിലും ഉണ്ടയിൽ കൈവിഷം തന്നോ? " അമ്മേ ഇതുപോലൊക്കെ ഉണ്ടാക്കിയാൽ ഒരുണ്ടയിൽ നിറച്ചും പോഷകം അടക്കാം. " സിംപിൾ ബട്ട്‌ ഹെൽത്തി അതാ ഞാൻ.. " അത് ശരിയാ " അപ്പോ പറഞ്ഞു തരാം. കുട്ടികൾക്ക് വളരെ വളരെ നല്ലത്. ഗോതമ്പ് - 2കപ്പ് അവിൽ - ഒന്നര കപ്പ് പനംകൽക്കണ്ട് - മധുരത്തിന് അനുസരിച്ച് ഡേറ്റ്സ് - ഒരു കൈപ്പിടി ചെറുതായി നുറുക്കിയത്. കറുത്തമുന്തിരി - ഒരുകൈപ്പിടി അണ്ടിപ്പരിപ്പ് - 12 ഗോതമ്പ് വറുത്ത മണം വരുന്നത് വരെ വറുക്കുക. അത് മാറ്റി അവിലും നല്ലോണം വറുത്തെടുക്കുക. വറുത്ത അവിൽ മിക്സിയിൽ അടിക്കുക. പനംകൽക്കണ്ട് കുറച്ചു മാത്രം വെള്ളം വച്ച് ഉരുക്കി അരിച്ചതിൽ നുറുക്കിയ ഡേറ്റ്സ്, കറുത്തമുന്തിരി, ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ് എന്നിവ ചേർക്കുക. മിക്സ് ചെയ്ത പൊടിയിലേക്ക് ഇതൊഴിച്ചു ഒരു ടേബിൾ സ്പൂൺ നെയ്യും ഒഴിച്ച് കുഴച്ചു ഉരുണ്ടകളാക്കുക. ഇത് കുറേ ഉണ്ടാക്കി വച്ചാൽ ഇടയ്ക്കു വിശക്കുന്ന സമയത്തു ഒരെണ്ണം എടുത്തു കഴിച്ചാൽ ആരോഗ്യവും കിട്ടും. രണ്ട് മൂന്ന്‌ ദിവസംവരെ കേടുകൂടാതെ പുറത്ത് സൂക്ഷിക്കാം. കുട്ടികൾ