നേന്ത്രം പഴം നിറച്ച ഒരു നാലുമണിപ്പലഹാരം 😍


സുഹൃത്തുക്കളെ സുഖമാണല്ലോ അല്ലേ?
ഇന്ന് അടിപൊളി ഒരു നാലുമണി പലഹാരം ഉണ്ടാക്കാം.
"ഉണ്ടാക്കിക്കോളൂ.. നോം കഴിക്കാം" 😃

" കഴിക്കാനല്ലാതെ പിന്നെ കോഴിക്ക് കൊടുക്കാനാണോ ഉണ്ടാക്കുന്നത്.. ങ്‌ക്കും 😃

ആവശ്യമുള്ള സാധനങ്ങൾ

മൈദ - ഒരു കപ്പ്
പഞ്ചസാര - നിങ്ങളുടെ മധുരത്തിനു അനുസരിച്ച് 
മുട്ട -2 ( ഒരുമുട്ട പൊട്ടിച്ച് പകുതി മൈദ കലക്കുമ്പോൾ ചേർക്കുക. ബാക്കി ഒന്നരമുട്ട മുക്കി മൊരിക്കാൻ )
പാൽ - കാൽക്കപ്പ്
വെള്ളം 

സ്റ്റഫിങ്ങിന് -
നേന്ത്രം പഴം -1
പനം കൽക്കണ്ട് - ആവശ്യമുള്ള മധുരം അനുസരിച്ച്
നട്ട്സ്, ഡേറ്റസ്, അണ്ടിപ്പരിപ്പ്, മുന്തിരി, കപ്പലണ്ടി.. ഓരോ ടേബിൾ സ്പൂൺ. (ഇതിൽ ഏത് കൈവശം ഉണ്ടോ അതിടാം) 

ഒരു കപ്പ് മൈദയിൽ കാൽക്കപ്പു പാലും, ഒരു മുട്ട പൊട്ടിച്ച് അതിൽ നിന്നും പകുതിയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ദോശമാവ് പരുവത്തിൽ കലക്കാൻ ആവശ്യമുള്ള വെള്ളവും ചേർത്ത് കലക്കുക. ഇത് ദോശക്കല്ലിൽ നേർത്ത ദോശപോലെ ചുട്ടെടുക്കുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചെറുതായി നുറുക്കിയ നേന്ത്രംപഴമിട്ടു കുറച്ച് നേരം ഇളക്കി പിന്നെ കട്ടിയായി ഉരുക്കി അരിച്ച പനംകൽക്കണ്ടും, 3 ടേബിൾ സ്പൂൺ തേങ്ങയും, അണ്ടിപ്പരിപ്പ്, മുന്തിരി, വറുത്തു തരുതരുപ്പായി പൊടിച്ച നിലക്കടല എന്നിവ ചേർത്ത്  നല്ലോണം ഇളക്കി വാങ്ങി വയ്ക്കുക. നിങ്ങൾക്ക് ആവശ്യമുള്ള നട്ട്സ്, ഡേറ്റ്സ് ഒക്കെ ഇതിൽ ഇടാവുന്നതാണ്. ആദ്യം ഉണ്ടാക്കിയ  ദോശയിൽ ഇതിൽ കുറേശ്ശേ എടുത്ത് നടുക്കായി വച്ച് നാലുഭാഗവും മടക്കി പൊട്ടിച്ച് വച്ച മുട്ടയിൽ മുക്കി ദോശക്കല്ലിൽ നെയ്യോ, ബട്ടറോ ഒഴിച്ച് തിരിച്ചും, മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. കുട്ടികൾക്ക് വളരെ എളുപ്പം ഉണ്ടാക്കിക്കൊടുക്കാം. അവർക്ക് വലിയ ഇഷ്ടമാകും. അപ്പോൾ വലിയ കുട്ടികൾക്കും, ചെറിയ കുട്ടികൾക്കും കഴിക്കാൻ ഇന്ന് തന്നെ വച്ചോളൂ.
വീണ്ടും കാണും വരേയ്ക്കും നന്ദി, നമസ്കാരം 🙏🙏😍

പിൻകുറിപ്പ് : വേജിട്ടേറിയൻസിന് മുട്ട മുക്കുന്ന പരിപാടി ഒഴിവാക്കാം 😍

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )