ചെറുപയർ പരിപ്പ് കുറുമ 😍

പ്രിയരേ എല്ലാവർക്കും നമസ്കാരം 😍
കുറുമകൾ  എത്രയെത്ര വെറൈറ്റിയാ. ഇന്ന് നമുക്ക് ചെറുപയറ്കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരുകുറുമ  ചെയ്യാം. എന്താ?

വേണ്ട സാധനങ്ങൾ.

ചെറുപയർ പരിപ്പ് -  വറുത്തത്, മുക്കാൽ കപ്പ്.( കുതിർക്കണം )

അരയ്ക്കാൻ
വെളുത്തുള്ളി- 4 അല്ലി 
പച്ചമുളക്- നിങ്ങളുടെ എരിവിന് അനുസരിച്ച് 
ചെറിയ ഉള്ളി- ഒരു കൈപ്പിടി 
തക്കാളി- 2
പെരുംജീരകം- അരടീസ്പൂൺ 
ജീരകം- അര ടീസ്പൂൺ 
 തേങ്ങ - മുക്കാൽക്കപ്പ്.
കുക്കറിൽ അല്ലെങ്കിൽ നിങ്ങൾ കറിവയ്ക്കുന്ന പാത്രത്തിൽ എണ്ണയൊഴിച്ചു ഉഴുന്നിട്ടു കടുക് വറുത്ത് അതിൽ ചെറിയ ഉള്ളി ചെറുതായി നുറുക്കിയത് ചേർത്തു ഒന്ന് വഴറ്റുക . അതിലേക്കു അരപ്പ് ചേർത്തശേഷം അതിലേക്കു കുതിർത്ത് വച്ച ചെറുപയർ ചേർക്കുക. ആവശ്യത്തിന് ഉപ്പും, കുറച്ച് വെള്ളവും ചേർത്തു മൂടി വേവിക്കുക. കുറുമ റെഡി. മല്ലിയില ചേർത്തു വിളമ്പുക. അപ്പോൾ ട്രൈ ചെയ്യൂ. നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച. 🙏🙏🙏

Comments

  1. ഞങ്ങൾ ചെയ്യാറുണ്ട്. ചിലപ്പോൾ ഇത്തിരി അങ്ങോട്ടുമിങ്ങോട്ടും മാറും. പാചകം മനോധർമ്മാനുസൃതമാണല്ലോ.

    ReplyDelete
    Replies
    1. കമന്റുകൾ വരാത്തോണ്ടു ഞാൻ വന്നു നോക്കാറില്ല.. അതാണ് 😃നന്ദി 🙏

      Delete

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )