പാൽകൊഴുക്കട്ട ❤️


പ്രീയസുഹൃത്തുക്കളെ, 😍

 ഇന്ന് ഹെൽത്തിയായ ഒരു ഐറ്റം പറഞ്ഞു തരാം.

പാൽകൊഴുക്കട്ട.😃

ആവശ്യമുള്ള സാധനങ്ങൾ.

ആപ്പം, ഇടിയപ്പം ഒക്കെ വയ്ക്കാൻ എടുക്കുന്ന തരിയില്ലാത്ത അരിമാവ് -ഒന്നരക്കപ്പ്.

ശർക്കര or നാട്ടു ശർക്കര - അര മുതൽ മുക്കാൽക്കപ്പ്  വരെ.( നിങ്ങളുടെ മധുരത്തിനു ആവശ്യമുള്ളത്ര )


ഏലക്കായ് - 4

പാൽ - അരലിറ്റർ.

തേങ്ങ - അരക്കപ്പ്

ആദ്യം മാവ് തിളച്ചവെള്ളത്തിൽ കുഴയ് ക്കുക. അത് ചെറിയ ഉരുളകൾ ആക്കി വയ്ക്കുക. നാട്ടുശർക്കര അല്ലെങ്കിൽ ശർക്കര ഉരുക്കി അരിച്ചു വയ്ക്കുക. ഒരു പാത്രത്തിൽ അരലിറ്റർ പാലും അതേ അളവ് വെള്ളവും ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോൾ, ഉരുട്ടി വച്ച  ചെറിയ ഉരുളകൾ ഇട്ട്, അടച്ച് വേവിക്കുക.
വെന്തുകഴിഞ്ഞാൽ ഉരുക്കിയ ശർക്കര ചേർക്കുക.( പാവു പരുവം വേണ്ട. വെറുതെ ഉരുക്കുക). ഇപ്പോൾ അരക്കപ്പ് തേങ്ങ , അരക്കപ്പ് വെള്ളവും ഒഴിച്ച്,  മിക്സിയിൽ ചെറുതായി അടിച്ചു ഇതിലേക്ക് ഒഴിക്കുക. അവസാനം ഏലക്കായ് ചേർത്തു വാങ്ങുക. അതീവ രുചികരമായ പാൽകൊഴുക്കട്ട തയ്യാർ.
ശർക്കരയ്ക്ക് പകരം പഞ്ചസാരയും ചേർക്കാം. അപ്പോൾ വീണ്ടും കാണാം. തൽക്കാലം വിട 🙏😍

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )