പുളിയോദര അഥവാ പുളിച്ചോറ് ❤️

പ്രീയ സുഹൃത്തുക്കളെ ഇന്നു നമുക്കൊരു തമിഴ് സ്റ്റൈൽ സാദം വയ്ക്കുന്ന രീതി നോക്കാം.
പുളിയോദര അതായത് പുളിച്ചോറ്.
ആവശ്യമുള്ള സാധനങ്ങൾ.

1. അരി - വെളുത്ത അരി 2 കപ്പ് ( ടൊപ്പി, പൊന്നി പോലുള്ളത്. അതാണ് രുചികരം ആയി തോന്നിയിട്ടുള്ളത്.)


2. നല്ലെണ്ണ - 4 ടേബിൾസ്പൂൺ
3. പുളി - നെല്ലിക്കാ വലിപ്പത്തിൽ
4.കടലപ്പരിപ്പ് - 1 ടേബിൾസ്പൂൺ
5. ഉഴുന്ന് പരിപ്പ് - 1 ടേബിൾസ്പൂൺ
6. വെന്തയം - അര ടേബിൾസ്പൂൺ
7. ജീരകം - അര ടേബിൾസ്പൂൺ
8. പെരുങ്കായം - കാൽ ടീസ്പൂൺ
9. മല്ലിപ്പൊടി - ഒരു ടീസ്പൂൺ
10. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
11. വറ്റൽ മുളക് - 4
12.  നിലക്കടല, അണ്ടിപ്പരിപ്പ് - ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടും.
13 . എള്ള് - 3 ടേബിൾസ്പൂൺ


ചോറ് തനിയായി വെന്തു കുഴഞ്ഞു പോകാതെ വേവിച്ച് തണുപ്പിച്ച് വയ്ക്കുക.


ചീനച്ചട്ടിയിൽ നല്ലെണ്ണയൊഴിച്ച് അതിലേക്കു 4 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് ഒന്ന് വഴറ്റുക. അതിലേക്കു പുളി അരക്കപ്പ് വെള്ളത്തിൽ പിഴിഞ്ഞു ചേർക്കുക. ഉപ്പും ചേർത്ത് ഒരു ചെറിയ കഷണം ശർക്കരയുമിട്ടു എണ്ണതെളയുന്നിടംവരെ വറ്റിക്കുക. (ഈ മിക്സ് കുപ്പിയിലാക്കി വച്ച് ആവശ്യമുള്ളപ്പോൾ ചോറിൽ മിക്സ് ചെയ്യുകയും ആവാം )

ഇതിലേക്ക് അണ്ടിപ്പ രിപ്പ്, കപ്പലണ്ടി, എള്ള് ഇവയും ഇട്ട് വാങ്ങി വയ്ക്കുക.

 ആറിക്കഴിഞ്ഞാൽ ഇതിലേക്ക്  ആറിയ ചോറ് മിക്സ് ചെയ്യുക. പുളിയോദര റെഡി. 😃


ഇത് ഞാൻ ചെയ്യുന്ന രീതി. ഇതിലെ 3മുതൽ 11 വരെയുള്ള ചേരുവകൾ എണ്ണയില്ലാതെ വറുത്തു പൊടിച്ചു വച്ചിട്ട് പിന്നെ നല്ലെണ്ണയിൽ അതേ സാധനങ്ങൾ കുറേശ്ശേ മുഴുവൻ ഇട്ട് പിന്നെ ആ പൊടിയും ഇട്ട് പുളിയും ഒഴിച്ച് വയ്ക്കുന്ന രീതിയും ഉണ്ട്. എനിക്ക് ഇതാണ് രുചികരം ആയി തോന്നിയത്.

പപ്പടം, വെള്ളചട്ണി, എന്തെങ്കിലും മെഴുക്കുപുരട്ടി, പയറു തുവയൽ ഇതൊക്കെ സൈഡ് ഡിഷ്‌ ആക്കി തട്ടിവോട്ടോളൂ.. യാവ് 😍

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )