അവൽ മിൽക്ക്ഷേക്ക്



പ്രിയരേ ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത് അവൽ
മിൽക്ക്ഷേക്ക് ആണ്.

ആവശ്യമുള്ള സാധനങ്ങൾ.(2 കപ്പിന് ആവശ്യമുള്ള സാധനങ്ങൾ )

അവൽ (ചുവന്ന അവൽ കൂടുതൽ നല്ലത് )-  അരക്കപ്പ്

നിലക്കടല -2 ടേബിൾ സ്പൂൺ

പാൽ - ഒന്നേമുക്കാൽ കപ്പ്

ചെറുപഴം ( പുളിയില്ലാത്തത് )- 2

പഞ്ചസാര - പഴത്തിന്റെ മധുരവും, നിങ്ങളുടെ രുചിയ്ക്കും അനുസരിച്ച്.

ഹോർലിക്സ്, ബൂസ്റ്റ്‌ അല്ലെങ്കിൽ ഏതെങ്കിലും ഹെൽത്ത് ഡ്രിങ്ക് ( നിർബന്ധം ഇല്ല )- ഒരു സ്പൂൺ


അവിൽ വെറുതേ വറുത്തെടുക്കുക ( നെയ്യോ, എണ്ണയോ ഇല്ലാതെ ). കൈയ്യിൽ എടുത്തു ഞെരടിയാൽ ഉടഞ്ഞുപോകണം. കോരി മാറ്റിയ ശേഷം കപ്പലണ്ടി ലേശം വറുക്കുക. ഇനി ഇതിൽ നിന്നും അലങ്കരിക്കാൻ ഒരൽപ്പം മാറ്റിവയ്ക്കുക.


പിന്നെ മിക്സിജാറിൽ അവിൽ, കപ്പലണ്ടി, ചെറുപഴം, പാല്, പഞ്ചസാര,ഏതെങ്കിലും ഹെൽത്ഡ്രിങ്ക് പൊടി ( രുചി കൂട്ടാൻ മാത്രം എന്നിവയിട്ടു അടിച്ചെടുക്കുക.

 മാറ്റിവച്ച അവിലും, കപ്പലണ്ടിയും ചേർത്ത് അലങ്കരിച്ചു വിളമ്പുക. രുചി ഞാൻ ഗ്യാരണ്ടി. ഇടനേരം വിശപ്പ് മാറ്റാനും, ആഹാരം കഴിയ്ക്കാൻ വിമുഖത ഉള്ള കുട്ടികൾക്കും ബെസ്റ്റ് ആണ്. ഒരു കപ്പ് മതി..ഉണ്ടാക്കി നോക്കു ഇന്ന് തന്നെ. നന്ദി, നമസ്കാരം. 🙏🙏🙏

Comments

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )