പാചക, സൗന്ദര്യ, ആരോഗ്യ ടിപ്സ് 😍
പ്രീയ പ്രേക്ഷകരെ നമസ്കാരം 🙏 ഇന്ന് പാചകത്തിന് പകരം കുറച്ച് ടിപ്സ് നോക്കാം.😍 അതിരാവിലെ എണീറ്റ് അടുക്കളയിൽ പാചകമെന്ന യുദ്ധത്തിൽ ഏർപ്പെട്ട് ക്ഷീണിച്ചു പോകുന്നുണ്ടോ നിങ്ങൾ?🙄 " ഉണ്ട്.. ഒരു പായയും തലയിണയും കൂടിക്കൊണ്ട് അടുക്കളയിൽ പോണോ? "😃 " അച്ഛാ ദേ ഈ അമ്മ വീഡിയോ എടുക്കണ്ട. ഇടയിൽ ചൊറിഞ്ഞോണ്ടിരിക്കും. "😡 എങ്കിൽ ചില പൊടിക്കൈകൾ ചെയ്തു സമയലാഭം ഉണ്ടാക്കൂ. സംഗതി ലഘുവാകും. "ഉവ്വ ഉവ്വ...😎" 1. എണീറ്റ ഉടൻ നേരെ അടുക്കളയിലേക്കു ചെന്ന് ഒരു ഇടത്തരം ചരുവത്തിൽ വെള്ളം അടുപ്പത്തു വച്ചിട്ട് ബാക്കി കാര്യങ്ങൾ ചെയ്യുക. മുഖമൊക്ക കഴുകി തിരികെ എത്തുമ്പോൾ ചായയ്ക്കും, പച്ചക്കറികൾ വേവിക്കാനും, കുക്കറിൽ ഉള്ളിൽ ഒഴിക്കാനും ഒക്കെ ഈ ചൂട് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ സമയം ലാഭിക്കാം. 2. കടുക് ഇട്ടുവയ്ക്കുന്നപോലെ ഒരു ഡബ്ബയിൽ ഉഴുന്നും, കടുകും മിക്സ് ചെയ്ത് ഇട്ടുവച്ചാൽ ഉഴുന്നിട്ടു കടുക് വറുക്കുമ്പോൾ വേഗം കാര്യം സാധിക്കാം. 3.വേഗം വേവിക്കാൻ പറ്റുന്ന കഷണങ്ങൾ ഉള്ള കറികൾക്ക് പച്ചക്കറി ഇട്ടു തിളച്ചാൽ വാങ്ങി മാറ്റി വച്ചിട്ട് അടുത്ത വേകാനുള്ളത് അടുപ്പിൽ വയ്ക്കുക. ഇത് റെഡി ആകുമ്പോൾ വാങ്ങി വച്ച പച്ചക്ക...