എന്ത്‌ മനസ്സിലായി?🤔

ബ്രിട്ടണിലെ ഒരുഗ്രാമം, ഒഡിസീ. ആ ഗ്രാമത്തിലെ ജനങ്ങൾ  രാത്രികാവലിന് ഒരാളെ ഏർപ്പെടുത്തിയിരുന്നു.
ഒരുരാത്രിയിൽ കാവൽക്കാരൻ
റോന്തുചുറ്റി നടക്കുമ്പോൾ ഒരുപാഴടഞ്ഞ ചെറിയ വീട്ടിൽ നിന്ന് ഒരുകരച്ചിൽ കേട്ടു. അയാൾ ആ വീടിനുവെളിയിൽ നിന്നും അകത്തേക്ക് നോക്കിയപ്പോൾ കത്തിച്ചു വച്ച ഒരുറാന്തൽ വിളക്കിനരികിൽ ഇരുന്ന് ഒരുപയ്യൻ ഏങ്ങലടിച്ചു കരയുന്നതു കണ്ടു.
" രാത്രിയിൽ നീ എന്തിനാണ് ഒറ്റയ്ക്കിരുന്നു കരയുന്നത്? നീ ഇവിടെ പുതിയ ആളാണല്ലോ?"
എന്ന് കാവൽക്കാരൻ ചോദിച്ചു. ഉടനെ ആ പയ്യൻ എണീറ്റ് അയാളുടെ അരികിലേക്ക് വന്നു. എന്നിട്ട് അവന്റെ സങ്കടം പറയാൻ തുടങ്ങി.
" അതേ ഞാൻ പുതിയ ആളാണ്‌. വൈകുന്നേരമാണ് ഞാൻ ഇവിടെ എത്തിയത്. എനിക്ക് ആരുമില്ല. ഒന്നുമില്ല.
അവൻ കരച്ചിൽ തുടർന്നു.
" അതെന്താ? "
കാവൽക്കാരൻ ചോദിച്ചു.
" കുഞ്ഞിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. പിന്നെ എന്നെ വളർത്തിയത് ബന്ധുക്കൾ ആണ്. ഇന്നലെ എനിക്ക് പതിനാറുവയസ്സ് തികഞ്ഞു. അവർ എന്നോട് ഒഡിസ്സീ ഗ്രാമത്തിൽ അച്ഛന്റെ വീടുണ്ടെന്നും ഇനി അവിടെ ജീവിച്ച് തന്നത്താൻ കാര്യങ്ങൾ ചെയ്യണമെന്നും പറഞ്ഞ്  ഇവിടെക്കൊ ണ്ടാക്കി. എനിക്ക് വിദ്യാഭ്യാസം തന്നില്ല. തൊഴിലുകളൊന്നും അവർ പഠിപ്പിച്ചില്ല. ഇവിടെ വന്നപ്പോഴോ പാഴടഞ്ഞ ഈവീടും, ഒരു മൂല്യവുമില്ലാത്ത കുറേസാധനങ്ങളും. എനിക്കാണെങ്കിൽ ഇവിടെ ആരെയും അറിയില്ല താനും "
അവന്റെ കരച്ചിൽ ശക്തമായി. അതു കണ്ട കാവൽക്കാരൻ എന്തോ ആലോചിച്ചിട്ട് പറഞ്ഞു.
" ശരി നീ ഇവിടെ വിലപിടിപ്പുള്ള ഒന്നും കണ്ടില്ലെന്നു പറഞ്ഞസ്ഥിതിക്ക് ഞാൻ നിനക്ക് ഒരുസഹായം ചെയ്യാം "
എന്ന്. അതുകേട്ട പയ്യന് സന്തോഷം ആയി. കാവൽക്കാരൻ തുടർന്നു.
" ഞാൻ നിന്റെ വീട്ടിലുള്ള ഏതെങ്കിലും
ഒരുമൂല്യമില്ലാത്ത വസ്തു എടുത്ത് മൂല്യമുള്ളതാക്കി തിരികെ തരാം. ആറ് മണിക്കൂർ സമയം തരണം. "
പയ്യൻ എന്ത്‌വേണോ എടുത്തോളാൻ സമ്മതം നൽകി. കാവൽക്കാരൻ അവൻ കത്തിച്ചു വച്ചിരുന്ന ചിമ്മിനിയുടെ കണ്ണാടിക്കൂട് കഴറ്റി എടുത്ത് കൊണ്ടുപോയി. അയാൾ പതിവായി ഇരിക്കാറുള്ള ഗ്രാമാതിർത്തിയിൽ ഉള്ള അയാളുടെ മുറിയിൽ വന്നിരുന്നു. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ആ പയ്യൻ ഓടി അയാളുടെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു.
" അല്ലയോ കാവൽക്കാരാ നിങ്ങൾ ആ കൂട് കഴറ്റിക്കൊണ്ട് വന്നതോടെ ആ ചിമ്മിനിയുടെ നാളം അണയാതിരിക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. ഇപ്പോൾ അടിച്ച വലിയ കാറ്റിൽ ചിമ്മിനി അണഞ്ഞുപോയി "
എന്ന്. പെട്ടെന്ന് കാവൽക്കാരൻ പറഞ്ഞു.
" ഒരു മൂല്യവും ഉള്ളതൊന്നും അവിടെ ഇല്ലെന്നല്ലേ നീ പറഞ്ഞത്? ഇപ്പോൾ മനസ്സിലായോ ആ കണ്ണാടിക്കൂട് ആണ് കാറ്റിൽ നിന്നും ദീപനാളം അണയാതെ കാത്തതെന്ന് "
പയ്യൻ സമ്മതഭാവത്തിൽ തലയാട്ടി. അയാൾ തുടർന്നു.
" ഇതുപോലെ ആണ് നമ്മൾ നമ്മുടെയൊക്കെ കൈകളിൽ ഉള്ള അനുഗ്രഹങ്ങളുടെ മൂല്യം അറിയാത്തത്. കൈയ്യിൽ ഒന്നുമില്ലെന്ന് കരയുന്നത്. "
അതുകേട്ട പയ്യൻ തലകുനിച്ച് നിന്നു.
അപ്പോൾ കൊള്ളാമോ കഥ? എന്ത്‌ മനസ്സിലായി?😍😃


Comments

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )