വാഴക്കായ് കറി



പ്രീയ പ്രേക്ഷകരെ നമസ്കാരം 🙏
ഞാൻ ഇന്ന് കഞ്ഞിക്കു പറ്റിയൊരു വാഴക്കായ കൂട്ടാൻ പറഞ്ഞു തരാം.
" മോളേ അപ്പോ നിനക്ക് പറ്റിയ കൂട്ടാൻ ആണല്ലോ?😜അപ്പോൾ ഞാനും, അച്ഛനും എന്ത്‌ ചെയ്യും?😁
" ഒന്ന് തിരുത്താം.. കഞ്ഞികൾക്ക് പറ്റിയ കൂട്ടാൻ എന്ന് "😁

" അപ്പോൾ ഇനി മിണ്ടരുത് കുട്ടി. പാചകം തുടങ്ങിക്കഴിഞ്ഞു."

ആവശ്യമുള്ള സാധനങ്ങൾ.
വാഴക്കായ് - 2 (മൊന്തൻ ആണ് കൂടുതൽ അഭികാമ്യം. നേന്ത്രൻ അത്ര പോരാ.. മറ്റേതെങ്കിലും പച്ചക്കായയും ആവാം )

വറുത്തു അരയ്ക്കാൻ

തേങ്ങ പൂളുകളായി കനലിൽ ചുട്ടത് - 4 വലിയ കഷണം..
(ചുടാൻ പറ്റില്ലെങ്കിൽ എണ്ണയില്ലാതെ ചീനച്ചട്ടിയിൽ വറുത്തു എടുത്താലും മതി)

മുഴുവൻ മല്ലി - 2ടേബിൾ സ്പൂൺ

വറ്റൽമുളക് - 3

നല്ലമുളക് - ഒരു ടീസ്പൂൺ
(മുളക്കിനേക്കാൾ നല്ലമുളകിന്റെ എരിവ് കൂടിനിൽക്കണം. നിങ്ങളുടെ എരിവിന്റെ ആവശ്യം അനുസരിച്ച് രണ്ട് മുളകും ക്രമീകരിക്കുക.)

ചെറിയ ഉള്ളി - 4

ഇവയെല്ലാം കൂടെ ഒരൽപ്പം എണ്ണയൊഴിച്ചു വറുത്തെടുക്കുക. പിന്നെ ചുട്ട തേങ്ങയും ചേർത്ത് അരച്ചെടുക്കുക.
ചീനച്ചട്ടിയിൽ 2 ടേബിൾസ്പൂൺ എണ്ണയൊഴിച്ച് അതിൽ ചതുരത്തിൽ അരിഞ്ഞ വാഴക്കായിട്ട്, അരച്ച കൂട്ടും ഒഴിച്ച്, ഒരല്പം വെള്ളവും, ഉപ്പും ചേർത്തു വേവിച്ച്, വറ്റിക്കുക. ഒരല്പം എണ്ണ തൂവി, കറിവേപ്പിലയും ഇട്ട് ഇറക്കുക. ചെയ്തു നോക്കു നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച.
അപ്പോൾ ആകട്ടും പാർക്കലാം 😍

നല്ലമുളക് - പെപ്പർ
മൊന്തൻ കായ്‌ - ബജ്ജി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം വാഴക്കായ് 

Comments

  1. എന്താണീ നല്ല മുളക്, മൊന്തൻ കായ എന്നിവ.?
    ഒരു ഫോട്ടോ കിട്ടുമോ ഈ കുട്ടികളെ ഒന്നു കാണാൻ

    ReplyDelete
    Replies
    1. നല്ലമുളക് എന്നാൽ കുരുമുളക്, മോന്തൻ കായ എന്നാൽ പേയൻ കായ,

      Delete

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )