ഗൊഡ്ഡലി 😍😜

അല്ലയോ നാട്ടുകാരെ, കൂട്ടുകാരെ നമസ്കാരം 🙏
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വ്യത്യസ്തമായ ഇഡ്ഡലി ആണ് ഇന്ന് പറയാൻ പോകുന്നത്. അതിന് ഞാൻ "ഗൊഡ്ഡലി "എന്നാണ് നാമകരണം ചെയ്തത്. ഗോതമ്പ് കൊണ്ടൊരു ഇഡ്ഡലി.
ആവശ്യമുള്ള സാധനങ്ങൾ.
ഗോതമ്പ് - 2കപ്പ്
തേങ്ങ - അരക്കപ്പ്
ശർക്കര - നിങ്ങളുടെ മധുരത്തിന് അനുസരിച്ച് 
ചെറിയ പഴം - 3
മുന്തിരി, അണ്ടിപ്പരിപ്പ്, ഡേറ്റ്സ് ഇതെല്ലാമോ ഏതെങ്കിലും ഒന്നെങ്കിലുമോ .
നെയ്യ് - ആവശ്യമുണ്ടെങ്കിൽ മാത്രം.
ഗോതമ്പ് ഇഡ്ഡലിമാവിലും കുറച്ച് കൂടി കട്ടിയായി കലക്കി, ഇഡ്ഡലിത്തട്ടിൽ മുക്കാൽഭാഗം ഒഴിച്ച് ബാക്കിചേരുവകൾ കുറേശ്ശേവിതറി ആവിയിൽ വേവിക്കുക.മുക്കാൽഭാഗത്തിൽ കൂടുതൽ ഒഴിച്ചാൽ ബാക്കിയുള്ള ഐറ്റങ്ങൾ വിതറുമ്പോൾ പുറത്തേക്ക് പൊങ്ങി ഒഴുകും. 😃ചെറിയ കുട്ടികൾക്കാണെങ്കിൽ ഡ്രൈ ഫ്രൂട്സ്, നട്സ് ഒക്കെ ചേർക്കാം. തട്ടിൽ നെയ്യ് തേച്ച്പിടിപ്പിക്കാം. മുതിർന്നവർ വളരെ ലളിതമായ ചേരുവകൾ കൊണ്ട് ഇഡ്ഡലി തയ്യാറാക്കുക.
" ഇതിപ്പോ ഷുഗർ ഉള്ളവർക്ക് പറ്റില്ലല്ലോ മോളേ? "
"അവർക്ക് ഒരു ഐഡിയ പറഞ്ഞുതരാം. ഗോതമ്പ് ഇഡ്ഡലിയിൽ ഉള്ളി, തേങ്ങ, പച്ചമുളക് ഇട്ട് ഇതുപോലെ വയ്ക്കാം. "
" പിന്നെ നല്ലോണം തണുത്തിട്ട് മാത്രം സ്പൂൺകൊണ്ട് ഇഡ്ഡലി  ഇളക്കി എടുക്കുക, കേട്ടല്ലോ? "
" ഓ കേട്ടു കേട്ടു "
അപ്പോൾ വീണ്ടുംകാണാം. നന്ദി. നമസ്കാരം 🙏🙏🙏😍

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )