ഉണ്ടയോ ഉണ്ട.. ആരോഗ്യഉണ്ട 😃

പ്രീയ പ്രേക്ഷകരെ,
ഇന്ന് ഞാൻ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുണ്ട പറഞ്ഞു തരാം.
" അല്ല ഇതെന്താ നിനക്കാരെങ്കിലും ഉണ്ടയിൽ കൈവിഷം തന്നോ?
" അമ്മേ ഇതുപോലൊക്കെ ഉണ്ടാക്കിയാൽ ഒരുണ്ടയിൽ നിറച്ചും പോഷകം അടക്കാം. "
സിംപിൾ ബട്ട്‌ ഹെൽത്തി അതാ ഞാൻ..
" അത് ശരിയാ "
അപ്പോ പറഞ്ഞു തരാം. കുട്ടികൾക്ക് വളരെ വളരെ നല്ലത്.
ഗോതമ്പ് - 2കപ്പ്
അവിൽ - ഒന്നര കപ്പ്
പനംകൽക്കണ്ട് - മധുരത്തിന് അനുസരിച്ച്
ഡേറ്റ്സ് - ഒരു കൈപ്പിടി ചെറുതായി നുറുക്കിയത്.
കറുത്തമുന്തിരി - ഒരുകൈപ്പിടി
അണ്ടിപ്പരിപ്പ് - 12
ഗോതമ്പ് വറുത്ത മണം വരുന്നത് വരെ വറുക്കുക. അത് മാറ്റി അവിലും നല്ലോണം വറുത്തെടുക്കുക. വറുത്ത അവിൽ മിക്സിയിൽ അടിക്കുക. പനംകൽക്കണ്ട് കുറച്ചു മാത്രം വെള്ളം വച്ച് ഉരുക്കി അരിച്ചതിൽ നുറുക്കിയ ഡേറ്റ്സ്, കറുത്തമുന്തിരി, ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ് എന്നിവ ചേർക്കുക. മിക്സ് ചെയ്ത പൊടിയിലേക്ക് ഇതൊഴിച്ചു ഒരു ടേബിൾ സ്പൂൺ നെയ്യും ഒഴിച്ച് കുഴച്ചു ഉരുണ്ടകളാക്കുക. ഇത് കുറേ ഉണ്ടാക്കി വച്ചാൽ ഇടയ്ക്കു വിശക്കുന്ന സമയത്തു ഒരെണ്ണം എടുത്തു കഴിച്ചാൽ ആരോഗ്യവും കിട്ടും. രണ്ട് മൂന്ന്‌ ദിവസംവരെ കേടുകൂടാതെ പുറത്ത് സൂക്ഷിക്കാം. കുട്ടികൾക്ക് ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അപ്പോൾ കാണും വരേയ്ക്കും നന്ദി, നമസ്കാരം.

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )