മാന്യമഹാ മനുഷ്യന്മാരെ 😁 ( നർമ്മം )
ചിന്തകൾ കാടുകയറുക എന്നുള്ളത് എന്റെ ഒരു വലിയ പ്രശ്നമാണ്. തേനീച്ചക്കൂട്ടിൽ 🐝ചോക്കലേറ്റ് 🍫🍬എറിഞ്ഞപോലെ. സാഹിത്യം വേണോ സാഹിത്യം എന്ന് കുറേ ചിന്തകൾ ചോദിച്ചോണ്ടു വരും. നിന്റെ അനുഭവങ്ങൾ കരിയിലകളെപ്പോലെ മനസ്സിനെമൂടി കിടപ്പുണ്ടല്ലോ. അതൊന്നു അടിച്ച് വാരാം എന്ന് ചൂലുമെടുത്തു ഇറങ്ങും. വേണ്ട ഇന്ന് സാഹിത്യമല്ല. ഒരു പ്ലേറ്റ് ചളുവും കൂടെ തൊട്ടുകൂട്ടാൻ ഇച്ചിരി പുളുവും🍛 പോരട്ടെ എന്ന് ഞാൻ. അപ്പോ കൊണ്ടിട്ടതാണ്. സമൂഹമാധ്യമങ്ങളിൽ മൃഗങ്ങളുടെ വീഡിയോ കണ്ട് അടപ്പ് തെറിച്ചിരുപ്പാണ് ഞാൻ. എന്താബുദ്ധി എന്താബുദ്ധി എന്ന് പറഞ്ഞുപറഞ്ഞ് നമ്മളൊക്കെ എത്ര ബുദ്ധിമണ്ടന്മാരാണെന്ന് ഒരു അവബോധവും വന്നു. ഒരു ചിലന്തി🐙 വലയൊക്ക വിരിച്ച് നാളെയാണ് നാളെയാണ് സൂർത്തുക്കളെ, ഇങ്ങോട്ട് വരൂ വരൂ സ്വർഗ്ഗം ഇവിടെയാണ് എന്നൊക്ക പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു പോക്കാച്ചിത്തവള 🐸"ഡിം "എന്ന് വലയിൽ വീണ് കിടക്കുന്നു കാലുകൾ മേപ്പോട്ടായ് വലയും ചുറ്റി അയ്യോ ശിവ ശിവ എന്ന് കവികളെക്കൊണ്ട് പാടിക്കാനായിട്ട്. ഞാൻ എന്റെ കേമറക്കണ്ണുകൾ ചിലന്തിയുടെ അർമാദം കാണാൻ ക്ളോസ്അപ്പ് ഷോട്ട് ആക്കിയെങ്കിലും അതിന്റെ മുഖത്ത് കണ്ടതോ പരമപുജ്ഞം.?...