പഴങ്കഞ്ഞിക്കൊരു സ്പെഷ്യൽ അവിയൽ

വേനൽക്കാലമായി.. ചില സ്ഥലത്തൊക്കെ മഴയും കൂടെവന്നു. ചൂടുള്ള സ്ഥലങ്ങളിൽ ഉള്ളവർ പഴങ്കഞ്ഞി മോന്തുമ്പോൾ കൂടെക്കഴിക്കാൻ പറ്റിയ ഒരവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അസ്സല് മീൻരുചിയാണ്.
ആവശ്യമുള്ള സാധനങ്ങൾ.
1. വാഴക്കായ് -1
2. മാങ്ങ- പകുതി.. ( പുളിയും ഉപയോഗിക്കുന്നത് കൊണ്ട് മാങ്ങയുടെ അളവ് നിങ്ങൾക്ക് തീരുമാനിക്കാം )
പുളി - ഒരു നെല്ലിക്കയോളം
മുരിങ്ങക്കായ് - ഒരെണ്ണം
തക്കാളി - ഒരെണ്ണം
സവാള ഉള്ളി - ഒന്ന് ചെറുത്‌
പച്ചക്കറികൾ നീളത്തിൽ അരിഞ്ഞു വയ്ക്കുക. വാഴക്കായ് കറകളയാൻ വെള്ളത്തിൽ ഇടുക.
അരപ്പിന്
തേങ്ങ - അരമുറി
മഞ്ഞൾപ്പൊടി - അരറ്റീസ്പൂൺ
മുളകുപൊടി - എരിവിനനുസരിച്ച്
ചെറിയ ഉള്ളി - 3
അരിഞ്ഞുവച്ച പച്ചക്കറികൾ അരപ്പ് ചേർത്ത് കലക്കി പുളിയും ഒഴിച്ച്, ഉപ്പും ഇട്ട് അവിയൽ പരുവത്തിൽ കലക്കി അടുപ്പിൽ വയ്ക്കുക. വെന്തു വറ്റിവരുമ്പോൾ വെളിച്ചെണ്ണയും, കറിവേപ്പിലയും ചേർത്ത് വാങ്ങി ഉപയോഗിക്കുക. ചോറിനും ഉഗ്രൻ ആണ്. അപ്പോൾ പഴങ്കഞ്ഞിയ്ക്കൊപ്പം, ചോറിനൊപ്പം ഉണ്ടാക്കി കഴിച്ചു നോക്കു.
 😍
എന്റെ കൈയ്യിൽ തക്കാളി ഇല്ലായിരുന്നു. തക്കാളി ഉണ്ടെങ്കിൽ രുചി കൂടും 😃

Comments

  1. വായിച്ചിട്ട് തന്നെ കൊതിയാവുന്നു.

    ReplyDelete

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )