പാചക, സൗന്ദര്യ, ആരോഗ്യ ടിപ്സ് 😍
പ്രീയ പ്രേക്ഷകരെ നമസ്കാരം 🙏
ഇന്ന് പാചകത്തിന് പകരം കുറച്ച് ടിപ്സ് നോക്കാം.😍
അതിരാവിലെ എണീറ്റ് അടുക്കളയിൽ പാചകമെന്ന യുദ്ധത്തിൽ ഏർപ്പെട്ട് ക്ഷീണിച്ചു പോകുന്നുണ്ടോ നിങ്ങൾ?🙄
" ഉണ്ട്.. ഒരു പായയും തലയിണയും കൂടിക്കൊണ്ട് അടുക്കളയിൽ പോണോ? "😃
" അച്ഛാ ദേ ഈ അമ്മ വീഡിയോ എടുക്കണ്ട. ഇടയിൽ ചൊറിഞ്ഞോണ്ടിരിക്കും. "😡
എങ്കിൽ ചില പൊടിക്കൈകൾ ചെയ്തു സമയലാഭം ഉണ്ടാക്കൂ. സംഗതി ലഘുവാകും.
"ഉവ്വ ഉവ്വ...😎"
1. എണീറ്റ ഉടൻ നേരെ അടുക്കളയിലേക്കു ചെന്ന് ഒരു ഇടത്തരം ചരുവത്തിൽ വെള്ളം അടുപ്പത്തു വച്ചിട്ട് ബാക്കി കാര്യങ്ങൾ ചെയ്യുക. മുഖമൊക്ക കഴുകി തിരികെ എത്തുമ്പോൾ ചായയ്ക്കും, പച്ചക്കറികൾ വേവിക്കാനും, കുക്കറിൽ ഉള്ളിൽ ഒഴിക്കാനും ഒക്കെ ഈ ചൂട് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ സമയം ലാഭിക്കാം.
2. കടുക് ഇട്ടുവയ്ക്കുന്നപോലെ ഒരു ഡബ്ബയിൽ ഉഴുന്നും, കടുകും മിക്സ് ചെയ്ത് ഇട്ടുവച്ചാൽ ഉഴുന്നിട്ടു കടുക് വറുക്കുമ്പോൾ വേഗം കാര്യം സാധിക്കാം.
3.വേഗം വേവിക്കാൻ പറ്റുന്ന കഷണങ്ങൾ ഉള്ള കറികൾക്ക് പച്ചക്കറി ഇട്ടു തിളച്ചാൽ വാങ്ങി മാറ്റി വച്ചിട്ട് അടുത്ത വേകാനുള്ളത് അടുപ്പിൽ വയ്ക്കുക. ഇത് റെഡി ആകുമ്പോൾ വാങ്ങി വച്ച പച്ചക്കറി ഇരുന്നു ആ ചൂടിൽ വെന്തിട്ടിണ്ടാകും. സമയലാഭവും, ഇന്ധന ലാഭവും.
4.ചാറുള്ള കറികളിൽ പൊടിച്ച മുളക് അരയ്ക്കുന്നതിനു പകരം മുഴുവൻ മുളക് കുതിർത്തത് ചേർത്ത് അരച്ചാൽ രുചി കൂടും.
5. പാല് പിരിഞ്ഞു പോകും എന്ന് സംശയം ഉണ്ടെങ്കിൽ ഒരുനുള്ളു സോഡാ ഉപ്പ് ആ പാലിൽ കലക്കിയാൽ പിരിഞ്ഞു പോകില്ല.( സ്പൂൺ കണക്കൊന്നുമല്ല.വിരലിൽ തൊട്ട് പച്ചപ്പാലിൽ കലക്കുക. ചൂടായശേഷം ചേർത്തിട്ട് ഒരു കാര്യവും ഇല്ല. പിന്നെ ഇതൊരു സ്ഥിരം തൊഴിൽ ആക്കരുത് കേട്ടോ )
6. മൊബൈലിൽ കുത്തുന്ന സമയത്തിൽ ഒരു 10 മിനിറ്റ് കടമെടുത്ത് കുറച്ചു ചെറിയ ഉള്ളിയും, വെളുത്തുള്ളിയും തോലുകളഞ്ഞു ഒരു ഡബ്ബയിൽ ആക്കി ഫ്രിജ്ജിൽ വച്ചാൽ കടുക് വറുക്കുമ്പോൾ പെട്ടെന്ന് ഉള്ളി നുറുക്കി ചേർക്കുമ്പോഴും, കറിക്ക് ഉള്ളിയും, വെളുത്തുള്ളിയും അരക്കാനും വേണ്ടപ്പോൾ തോല് പൊളിക്കുന്ന സമയം ലാഭിക്കാം.
7. ദോശമാവ് അറ്റംപറ്റി എല്ലാവർക്കും തികയില്ല എന്നൊരു കണ്ടീഷൻ വരുമ്പോൾ ഇരിക്കുന്ന കുറച്ചു ദോശമാവിൽ റാഗി, മക്കാച്ചോളം എന്നിവയുടെ പൊടി ചേർത്ത് ദോശയുണ്ടാക്കിയാൽ ആരോഗ്യവും കിട്ടും കൂടുതൽ ദോശയും കിട്ടും . തോടില്ലാത്ത ചെറുപയർ പരിപ്പ് കുതിർത്ത് അരച്ചതും ബാക്കിവന്ന ദോശമാവിൽ കലക്കി ചുടാവുന്നതാണ്.
"അപ്പോ മോളേ ഒരു സംശയം.."
" ഓ അച്ഛനും തുടങ്ങിയോ..?🤔 പറയൂ ചോദിക്കാം "
" ഈ രാഷ്ട്രീയക്കാർക്ക് ഇതുപോലെ സോഡാ ഉപ്പ് കലക്കി കൊടുത്താൽ അവർ പാർട്ടിയിൽ നിന്നും പിരിഞ്ഞു പോകില്ലല്ലോ ല്ലോ ല്ലോ?🤓
" അച്ഛനുള്ളത് വീഡിയോ എടുത്തിട്ടു തരാം.. ങും "😡
അടുത്തത് സൗന്ദര്യ സംരക്ഷണം
" നിന്റെ അമ്മയ്ക്ക് അത് വേണ്ടിവരില്ല "
" അതേ അതേ എനിക്ക് അത് വേണ്ടുവോളം ഉണ്ടല്ലോ ല്ലോ ല്ലോ" 😍
" അതല്ല അത് ഉള്ളവർക്കല്ലേ സംരക്ഷിക്കേണ്ടതുള്ളു എന്ന്.. ഏത്?😃
" നന്ദി അച്ഛാ.. അമ്മയ്ക്കുള്ളത് കിട്ടി.. അച്ഛനുള്ളത് പിന്നെ" 🙄
1. വരണ്ട് ശോഭ നഷ്ടപ്പെട്ട ചർമ്മമാണോ നിങ്ങൾക്ക്. മുഖപ്പരുവ് ഒരുപാട് പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? എങ്കിൽ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം വരണ്ടചർമ്മം ഉള്ളവർ ഒരു സ്പൂൺ പച്ചപ്പാലിൽ, നോട്ട് ദി പോയിന്റ് പച്ചപ്പാലിൽ ഒരു തുള്ളി (ഒട്ടും കൂടരുത് ങ്ക്കും 😃) നല്ലെണ്ണ മിക്സ് ചെയ്തു തേച്ചുപിടിപ്പിച്ചു 10 മിനിറ്റ് കഴിഞ്ഞു കഴു കിക്കളയുക. എണ്ണമയം ഉള്ള ചർമ്മം ഉള്ളവർ വെറും പച്ചപ്പാല് തേച്ച് പിടിപ്പിച്ചു 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ചർമ്മത്തിന് നിറവും, തിളക്കവും കിട്ടും. മുഖപ്പരുവും നിയന്ത്രിക്കാം. ഒരുപാട് മുഖപ്പരുവ് ഉണ്ടെങ്കിൽ എണ്ണ ഒഴിവാക്കി പാലുമാത്രം തേച്ചുപിടിപ്പിക്കുക.
അപ്പോൾ ഒരുകാര്യം കൂടി പറഞ്ഞുകൊണ്ട് നിർത്താം. ഇതിനേക്കാൾ പ്രാധാന്യം ആരോഗ്യത്തിന്. വ്യായാമം ചെയ്യാൻ മടിയാണെങ്കിൽ വീടിനുള്ളിൽ ഒരു മുറിക്കകത്തു ചെയ്യാവുന്ന ഒരു എളുപ്പമുള്ള ഒരു എട്ടിന്റെ പണി തരാം. നിങ്ങളുടെ വീട്ടിൽ ഒരു മുറിയിലോ, ഹാളിലോ 8 ഇന്റെ ആകൃതിയിൽ നടക്കുക. പഴയ സിദ്ധന്മാരുടെ ഏടുകളിൽ പറഞ്ഞിരിക്കുന്ന കാര്യമാണിത്. ആദ്യം 10 മിനിറ്റ്.5 മിനിറ്റ് ക്ളോക് വൈസ് 5 മിനിറ്റ് ആന്റി ക്ലോക്ക് വൈസ്. പിന്നെ അത് മൊത്തം 20 മിനിറ്റ് ആക്കുക. അങ്ങനെ ദിവസവും അരമണിക്കൂർ ഇത് ശീലമാക്കുക. വളഞ്ഞു, പുളഞ്ഞു നടക്കുന്നതുകൊണ്ട് ശരീരത്തിന് നല്ല വ്യായാമം ആണിത്. അപ്പോൾ ഓക്കെ.. ടിപ്സ് ഒക്കെ ഇഷ്ടമായോ? അടുത്ത പ്രോഗ്രാമിൽ കാണുംവരേയ്ക്കും നൻറി വണക്കം.🙏🙏❤️
Comments
Post a Comment