ഉഴുന്നുരുണ്ട 😍

പ്രിയപ്രേക്ഷകരെ നമസ്കാരം,
ഇന്ന് ഞാൻ അവതരിപ്പിക്കുന്നത് വിശ്വ വിഖ്യാതമായ ഉഴുന്നുരുണ്ട.
വേണ്ട സാധനങ്ങൾ
" അല്ല നീ ഇത് എവിടുന്നു പഠിച്ചു.?"
വേണ്ട സാധനങ്ങൾ എല്ലാപേരും പറയുമല്ലോ!
" അതല്ല.. ഈ ഉരുണ്ട."
"ലാസ്റ്റവസാനം പറയാം. "
"ഉം ഉം "
തോടുള്ള ഉടച്ചതോ ഉടയ്ക്കാത്തതോ ആയ ഉഴുന്ന് - 1 കപ്പ്
അരിപ്പൊടി - ആ കപ്പിൽ അരക്കപ്പ്.
കരിപ്പുകട്ടി, നാട്ടുശർക്കര, പനവെല്ലം ഇതിൽ ഏതെങ്കിലും ഒന്ന്, നിങ്ങളുടെ മധുരം അനുസരിച്ച്  ഉരുക്കി അരിച്ചു കല്ല്, മണ്ണ് നീക്കിയത്.
നല്ലെണ്ണ- ആവശ്യത്തിന്.

ഉഴുന്ന് വറുത്തു പൊടിക്കുക. അരിപ്പൊടിയും ഒന്ന് ലേശം വറുക്കുക. രണ്ടും യോജിപ്പിച്ച്‌  അരിച്ചു വച്ചിരിക്കുന്ന പാനിയും ഒഴിച്ച് നല്ലോണം കട്ടകെട്ടാതെ ഒരു കരണ്ടി കൊണ്ട് അമർത്തി തേച്ച്, തേച്ച്  മിക്സ് ചെയ്യുക. പിന്നെ അടുപ്പിൽ വച്ച് കുറേശ്ശേ നല്ലെണ്ണ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പാകംവരെ ഇത് തുടരുക. നല്ലെണ്ണയിൽ പിശുക്ക് വേണ്ട. പിന്നെ വാങ്ങി വച്ച് കൈയ്യിൽ നല്ലെണ്ണ തൊട്ട് ഉരുട്ടി എടുക്കുക. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ആവശ്യമെങ്കിൽ ചേർക്കുക.
ഇത് തമിഴ് നാട്ടിൽ ഋതുമതികളായ പെൺകുട്ടികൾക്കും, ആർത്തവ വിരാമം ആയ സ്ത്രീകൾക്കും പുറംവേദന മാറാൻ പതിവായി കൊടുക്കുന്നു. എല്ലിന്റെ ബലക്ഷയം മാറ്റുന്ന ഒന്നായതുകൊണ്ട് ആർക്കും ഉപയോഗിക്കാം. നിങ്ങളുടെ മുട്ടുവേദന, കുറുക്കു വേദന ഒക്കെ പമ്പ കടക്കും. "
" പമ്പയ്ക്കപ്പുറം പോകുമ്പോൾ പാസ്സ് എടുക്കണോ "?
" ഓ വലിയ തമാശ.. അപ്പോൾ പ്രേക്ഷകരെ വച്ച് കഴിക്കു, ആരോഗ്യത്തോടിരിക്കു. വാഴ്ക വളമുടൻ.🙏🙏😍

Comments

  1. അങ്ങനെ ഒരു പുതിയ item പഠിച്ചു..
    ഉരുണ്ട 😄

    ReplyDelete

Post a Comment

Popular posts from this blog

മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും ( short story)

മുത്തു പുരാണം ( നർമ്മം )

ഓർമ്മയിലെ ഉത്സവമേളം 😍❤️