ആരോഗ്യ ഇഡ്ഡലിയും, കാട്ടുനെല്ലിക്ക ചമ്മന്തിയും.❤️
പ്രീയ പ്രേക്ഷകരെ
ഇന്ന് ഞാൻ അവതരിപ്പിക്കുന്ന ഐറ്റം ഷുഗറും, പ്ലെഷറും, കാറും, സ്കൂട്ടറും ഒക്കെയുള്ള സമ്പന്നർക്കും, ഇതൊന്നുമില്ലാത്ത പഞ്ചോല പാവങ്ങൾക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്.
"പ്രശ്നമുള്ളതൊക്കെ നീയെന്തിനാ മോളേ വയ്ക്കാൻ പോകുന്നെ "
" അമ്മേ പ്രശ്നം എന്ന് പറഞ്ഞാൽ പിന്നെ എന്നും ഇതേ വയ്ക്കു അതാ 😃
" തള്ള് തള്ള് ന്ന് കേട്ടിട്ടുണ്ട്.. ആദ്യമായിട്ട് കാണുകയാ "
" ഞാൻ പ്രോഗ്രാം അവതരിപ്പിക്കുന്നതിനു മുൻപ് അമ്മയുടെ വായിൽ റാഗി ഇഡ്ഡലി ഒരെണ്ണം വച്ചു തരട്ടെ "
" രുചി നോക്കാനാ.. ഞാൻ നോക്കിയല്ലോ?🙄
" അല്ല വായടപ്പിക്കാൻ. അല്ല പിന്നെ 😃
" ശരി പ്രേക്ഷകരെ നമുക്കു തുടങ്ങിയാലോ? "
" അപ്പോ ഇതുവരെ തുടങ്ങിയില്ലേ?😜
" ഉം.. ഇനി മിണ്ടരുത്.. മൈൻഡ് യുവർ വേർഡ്സ് വർത്ത് "😃
ഇന്ന് നമുക്കു ഹെൽത്തി ഇഡ്ഡലിയും, കാട്ടുനെല്ലിക്കാ ചമ്മന്തിയും ഉണ്ടാക്കാം.
ഇഡ്ഡലിക്കു ആവശ്യമായ സാധനങ്ങൾ.
റാഗിമാവ് - 1കപ്പ്
ഗോതമ്പ് - അര കപ്പ്
അരിപ്പൊടി - കാൽ കപ്പ്.
തേങ്ങ ചിരകിയത് - 1 കപ്പ് or ആരോഗ്യ പ്രശ്നം ഉള്ളവർ പേരിന് ചേർത്താലും നോ പ്രശ്നം.
ഉപ്പ് - ആവശ്യത്തിനിട്ടാൽ സന്തോഷത്തോടെ കഴിക്കാം.
എല്ലാം കൂടേ ഒന്ന് അയവിൽ കുഴച്ച് കൈകൊണ്ട് ഇഡ്ഡലി തട്ടിൽ അമർത്തി വയ്ക്കുക. കോരി ഒഴിക്കുന്ന പാകം അല്ല.
ഇനി അച്ഛൻ സ്പോൺസർ ചെയ്യുന്ന കാട്ടുനെല്ലിക്ക ചമ്മന്തി.
നെല്ലിക്ക - 5
തേങ്ങ - 3ടേബിൾ സ്പൂൺ
കാന്താരി or പച്ചമുളക് - എരിവിന് അനുസരിച്ച് ഇട്ടാൽ നിങ്ങൾക്ക് കൊള്ളാം.
ഉള്ളി, വെളുത്തുള്ളി - ഈരണ്ടു അല്ലി.. ആഭരണം വാങ്ങാൻ പോയെങ്കിൽ വിളിച്ചു വരുത്തണം.
ഇഞ്ചി - നിങ്ങൾക്കുണ്ടെങ്കിൽ കുറച്ച്.
കറിവേപ്പില മണത്തിന്.എല്ലാം കൂടേ മമ്മിയോട് പറഞ്ഞ് അമ്മിയിൽ അരച്ചാൽ രുചിയോടെ കഴിക്കാം. ഇല്ലെങ്കിൽ മിക്സിയിൽ അടിക്കുക. പിന്നെ നെല്ലിക്ക ഇല്ലെങ്കിൽ പച്ചമാങ്ങ ഉണ്ടെങ്കിൽ അതും മതി. അപ്പോൾ ഇന്ന് തന്നെ വച്ചു ചൂടോടെ കഴിച്ച് ആരോഗ്യത്തോടിരിപ്പിൻ. തണുത്താൽ കൊള്ളില്ല.അപ്പോൾ കാണും വരയ്ക്കും സലാം.
ഹെൽത്തി ഇഡ്ഡലിയും കാട്ടുനെല്ലിക്ക ചമ്മന്തിയും....കേട്ടപ്പോൾ നല്ലതാണെന്ന് തോന്നുന്നു. കഴിച്ചു നോക്കണമെന്ന്, നാട്ടിൽ വരട്ടെ..നോക്കാം....ഇങ്ങനെ ഓരോന്നും പോരട്ടെ...ആശംസകൾ
ReplyDeleteമാങ്ങ ഇതുപോലെ ചെയ്യാം.. നല്ല രുചിയാണ്
DeleteSuper
ReplyDeleteനന്ദി.. സന്തോഷം
Delete