ആരോഗ്യ ഉരുണ്ട 😃

മാന്യപ്രേക്ഷകരെ ഇന്ന് നമുക്ക് ഒരു ആരോഗ്യ ഉരുണ്ട പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങൾ.
നേന്ത്രംപഴം- 2
നാട്ടുശർക്കര - നിങ്ങളുടെ മധുരത്തിനു അനുസരിച്ച്.
നെയ്യ് - 4 ടേബിൾ സ്പൂൺ.
തേങ്ങ - അരക്കപ്പ്
കിസ്മിസ്, അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഗോതമ്പുപൊടി വറുത്തത് - അരക്കപ്പ്.
ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചെറുതായി നുറുക്കിയ നേന്ത്രം പഴം വഴറ്റുക. ഉടയുന്ന പാകമാകുമ്പോൾ ശർക്കര ചേർക്കുക. അപ്പോൾ ബാക്കി 2 ടേബിൾ സ്പൂൺ നെയ്യൊഴിക്കണം. ഇതിലേക്ക് കാൽക്കപ്പ് തേങ്ങയും, അണ്ടിപ്പരിപ്പും, മുന്തിരിയും ചേർക്കുക. അവസാനം വറുത്തു വച്ചിരിക്കുന്ന ഗോതമ്പ് പൊടിയും ചേർത്ത് ഇളക്കി വാങ്ങിവയ്ക്കുക. ഇത് ചൂടാറുമ്പോൾ ഉരുളകളാക്കി ബാക്കി തേങ്ങയിൽ പുരട്ടി എടുക്കുക. തേങ്ങ വേണ്ട എങ്കിൽ വറുത്ത ഗോതമ്പിൽ പുരട്ടി എടുക്കുക. എന്നും വറുത്തും, പൊരിച്ചും കഴിക്കാതെ ആരോഗ്യ
 ഉരുണ്ടകൾ ഉണ്ടാക്കി കഴിക്കുക. പണി കുറവും, ഗുണം കൂടുതലും. അപ്പോൾ നല്ലൊരു വിഭവവും ആയി ഉടനെ കാണാം. നന്ദി, നമസ്കാരം 🙏🙏🙏

Comments

Post a Comment

Popular posts from this blog

മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും ( short story)

മുത്തു പുരാണം ( നർമ്മം )

ഓർമ്മയിലെ ഉത്സവമേളം 😍❤️