മാന്യമഹാ മനുഷ്യന്മാരെ 😁 ( നർമ്മം )

ചിന്തകൾ കാടുകയറുക എന്നുള്ളത് എന്റെ ഒരു വലിയ പ്രശ്നമാണ്. തേനീച്ചക്കൂട്ടിൽ 🐝ചോക്കലേറ്റ് 🍫🍬എറിഞ്ഞപോലെ. സാഹിത്യം വേണോ സാഹിത്യം എന്ന് കുറേ ചിന്തകൾ ചോദിച്ചോണ്ടു വരും.

നിന്റെ അനുഭവങ്ങൾ കരിയിലകളെപ്പോലെ മനസ്സിനെമൂടി കിടപ്പുണ്ടല്ലോ. അതൊന്നു അടിച്ച് വാരാം എന്ന് ചൂലുമെടുത്തു ഇറങ്ങും. വേണ്ട ഇന്ന് സാഹിത്യമല്ല. ഒരു പ്ലേറ്റ് ചളുവും കൂടെ തൊട്ടുകൂട്ടാൻ ഇച്ചിരി പുളുവും🍛 പോരട്ടെ എന്ന് ഞാൻ. അപ്പോ കൊണ്ടിട്ടതാണ്.

സമൂഹമാധ്യമങ്ങളിൽ   മൃഗങ്ങളുടെ വീഡിയോ കണ്ട് അടപ്പ് തെറിച്ചിരുപ്പാണ് ഞാൻ. എന്താബുദ്ധി എന്താബുദ്ധി എന്ന് പറഞ്ഞുപറഞ്ഞ് നമ്മളൊക്കെ എത്ര ബുദ്ധിമണ്ടന്മാരാണെന്ന് ഒരു അവബോധവും വന്നു.

ഒരു ചിലന്തി🐙 വലയൊക്ക വിരിച്ച് നാളെയാണ് നാളെയാണ് സൂർത്തുക്കളെ, ഇങ്ങോട്ട്  വരൂ വരൂ സ്വർഗ്ഗം ഇവിടെയാണ്‌ എന്നൊക്ക പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു പോക്കാച്ചിത്തവള 🐸"ഡിം "എന്ന് വലയിൽ


വീണ് കിടക്കുന്നു കാലുകൾ മേപ്പോട്ടായ് 
വലയും ചുറ്റി അയ്യോ ശിവ ശിവ എന്ന് കവികളെക്കൊണ്ട് പാടിക്കാനായിട്ട്. ഞാൻ എന്റെ കേമറക്കണ്ണുകൾ ചിലന്തിയുടെ അർമാദം കാണാൻ ക്ളോസ്അപ്പ് ഷോട്ട്  ആക്കിയെങ്കിലും അതിന്റെ മുഖത്ത് കണ്ടതോ പരമപുജ്ഞം.😏

"എന്തോന്നെടെ ?"
എന്ന് താഴേക്ക് വന്നു , പുള്ളി, പോക്കാച്ചിത്തവളയെ നൂൽബന്ധം വിശ്ചേദിച്ചു സ്വതന്ത്രസ്ഥാനാർത്ഥി
ആക്കി. പുള്ളി മലക്കം മറിഞ്ഞു മറിഞ്ഞു ധരണിയിൽ ചെന്ന് ലാൻഡ് ആയി തുണ്ടക്കാണോം, തുണിയെക്കാണോം എന്ന് കിട്ടിയ ജീവനും കൊണ്ടൊരു തത്തിമി നൃത്തം വച്ചു.

നോക്കണേ " കൊക്കിൽ ഒതുങ്ങാത്തത് കൊത്തില്ല "അത്രന്നെ. പക്ഷേ നമ്മൾ മനുഷ്യരോ ഫ്രീ ആയിക്കിട്ടിയാ വിഷമായാലും ഇങ്ങട് പോരട്ടെ,അടിച്ച് വിടല് തന്നെ. ചാവുന്നതൊക്ക പിന്നെയല്ലേന്ന്. വിവരദോഷം അല്ല വിവേകി ആണ് മനുഷ്യൻ എന്ന് മരിക്കുന്നേനു മുൻപ് പത്രസമ്മേളനവും നടത്തും.🙆

അതാ വരുന്നു അടുത്ത വീഡിയോ. പ്രസവവേദനയുടെ കലിപ്പ് തീർക്കാൻ  അപ്പോൾ പിറന്നുവീണ കുഞ്ഞിന്റെ നെഞ്ചത്തു അറഞ്ചം പൊറഞ്ചം മേരിക്കോമിനെപ്പോലെ കാലുകൊണ്ട് തൊഴിക്കുന്ന പെൺസീബ്ര 🐎. ഭർത്താവ് അടുത്ത് തന്നെ അസിസ്റ്റന്റ് ആയി നിൽപ്പുണ്ട്.

പെട്ടെന്ന് ആ ആൺസീബ്ര,  കുഞ്ഞിനെ സ്വന്തം കാലുകൾക്കിടയിലാക്ക, 
പെൺസീബ്രയുടെ തൊഴിമൊത്തം സ്വയം ഏറ്റ് വാങ്ങിയിട്ട് , അതേ പൊസിഷനിൽ നിന്ന,  എബൌട്ട്ടെൻ അടിച്ച്  തിരികെ കാലുകൊണ്ട് കുങ്ഫൂ, കരാട്ടെയൊക്കെ പ്രയോഗിച്ച് അടങ്ങെടീ മറുതേന്ന് 
പെൺസീബ്രയെ അടക്കി നിർത്തി അല്ല പിന്നേന്നൊരു ഭാവവും മുഖത്ത് നിറച്ച് 🐎ഒറ്റനിൽപ്പ്‌.


പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ആണെന്ന് ആ ഭർത്താവ് മനസ്സിലാക്കിയിരിക്കുന്നു. എം ബി ബി എസ്സും വേണ്ട എഫ് ആർ സിയെസ്സും വേണ്ട പുല്ല് എന്നൊരു ക്ളോസ് അപ്പ് ലുക്ക്. എന്റമ്മച്ചി എന്തരിതൊക്കെ. 🤔നമ്മളെപ്പോലെത്തന്നെ. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം അതാണ് അതിന്റെ ശരിയായ ശരി.

ഇങ്ങനെ  ആപ്പിളകി ഇരുന്നപ്പോൾ ആണ് എന്റെ അൽപ്പബുദ്ധിയിൽ നിന്നും ഒരു ചോദ്യം കുറ്റിയും  പറിച്ചുകൊണ്ട് എന്നെ കുത്താൻ വന്നത്..
" ഇത്ര ബുദ്ധിയുണ്ടായിട്ടും എന്ത്‌ കൊണ്ടാണ് പക്ഷി മൃഗാദികൾ സംസാരിക്കാത്തത്?
അള്ളോ ആണ്ടവനെ ശരിയാണല്ലോ? അപ്പോ എന്തോ ഒരു ഹെർമ്മൻ ഗുണ്ടർട്ടുണ്ട് അതായത് നിഗൂഢരഹസ്യം.

 അപ്പോൾ ആണ് എന്നിൽ നിന്നും ഒരു മൈൻഡ് വോയിസ്സ് പൊട്ടിപ്പുറത്തു വന്നത്.
" അവർക്കേ ഈ പ്രപഞ്ച രഹസ്യങ്ങൾ എല്ലാം അറിയാം. നിങ്ങൾ അറിയുന്നതിനും അപ്പുറം. അവർ നിങ്ങളോട് പറഞ്ഞു തരാതിരിക്കാൻ ആണ് ഈ ഏർപ്പാട് "
എന്ന്.
ആവണം. അതുതന്നെ ആവണം. എനിക്കും തോന്നി. അപ്പോൾ എനിക്ക് ദൈവത്തോട്  നല്ല ദേഷ്യം തോന്നി. അമ്പട വീരാ സണ്ണിക്കുട്ടാ🙄 ഇതാണല്ലേ. ഇതൊന്നും അറിയാത്ത നമ്മൾ മനുഷ്യർ
ആറ്  അറിവുണ്ടെന്നും, ഏഴാമത്തെ അറിവ് പൊട്ടിപ്പുറത്തു വരാറായി എന്നും പറഞ്ഞു നടക്കുമ്പോൾ മൃഗങ്ങളും, ദൈവവും അവിടിരുന്നു ഗൂഢമായി ചിരിക്കുന്നുണ്ടെന്നും 😶എനിക്ക് പിടികിട്ടി.

പോടാ പട്ടി🐶 അഥവാ നായെ എന്നോ പോടീ പോത്തേ🐂, കഴുതേ, പന്നീ 🦛എന്നൊക്ക നമ്മൾ മറ്റൊരാളെ കൊച്ചാക്കാൻ വിളിക്കുമ്പോൾ അവർ, മൃഗങ്ങൾ,പോടാ മനുഷ്യാ🤷‍♂️ , പോടീ മനുഷി🙆 എന്നൊക്ക ആവും തമ്മിൽ ചീത്തവിളിക്കുക. അതുകണ്ട് ദൈവവും ചിരിച്ചിട്ടുണ്ടാവും. ഉണ്ടാവും ഉണ്ടാവും ഉറപ്പ്.

Comments

  1. കൊള്ളാം.....അവസാനം പറഞ്ഞത് വായിച്ചു ചിരിച്ചു.....പോടാ മനുഷ്യാ, പോടി മനുഷ്യ....എന്നൊക്കെയുള്ളത്🤣🤣🤣

    ReplyDelete

Post a Comment

Popular posts from this blog

മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും ( short story)

മുത്തു പുരാണം ( നർമ്മം )

ഓർമ്മയിലെ ഉത്സവമേളം 😍❤️