വെൺപൊങ്കലും, ഗൊസ്തും.
പ്രീയ പ്രേക്ഷകരെ ഇന്നത്തെ വാചകവും, പാചകവും ആരംഭിക്കുന്നു. ഇന്നത്തെ വിഭവം വെൺപൊങ്കലും, ഗൊസ്തും.
ങേ.. ഗുസ്തിയോ?
" അമ്മേ അത് പാചകം കഴിഞ്ഞ്. എന്റെ ലൈനിൽ പരിപാടി തീരുന്നതുവരെ ക്രോസ്സ് ചെയ്യരുത്. "
"ശരി ശരി.. തുടങ്ങു "
ആദ്യം വെൺപൊങ്കൽ.
ആവശ്യമായ സാധനങ്ങൾ.
1 കപ്പ് പച്ചരി
അരക്കപ്പ് ചെറുപയർ പരിപ്പ്. (രണ്ടും സമ അളവും ഇടാം ).ഈ അളവിന് മൂന്ന് മുതൽ മൂന്നരക്കപ്പ് വരെ വെള്ളം വയ്ക്കാം. അതായത് വെന്തു കുഴയുന്ന പരുവത്തിൽ വേവിച്ചെടുക്കുക.
ചീനച്ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യൊഴിച്ചു (നെയ്യ് കുറയ്ക്കുന്നവർക്ക് കുറയ്ക്കാം, പക്ഷേ നെയ്യ് കൂടുതൽ ആയാൽ രുചി കൂടും.) അതിൽ ഒരു ടേബിൾ സ്പൂൺ ജീരകം, 1 ടേബിൾ സ്പൂൺ ഉടച്ച നല്ലമുളക്, ഇഷ്ടം പോലെ അണ്ടിപ്പരിപ്പ്, കറിവേപ്പില എന്നിവയിട്ട് ചുവക്കുമ്പോൾ ഇറക്കി വെൺപൊങ്കലിൽ ചേർക്കുക. വെള്ളചട്ണി, സാമ്പാർ പിന്നെ പപ്പടം അല്ലെങ്കിൽ ഗൊസ്തും, വെള്ളച്ചട്ണിയും , പപ്പടവും ഒക്കെ നല്ല കോമ്പോ ആണ്. ഗൊസ്തു എങ്ങനെ ആണ് വയ്ക്കേണ്ടത് എന്ന് പറഞ്ഞു തരാം.
ഗൊസ്തു ചെയ്യുന്ന വിധം
കത്തിരിക്ക - 4 മുതൽ 6 വരെ
ചെറിയ ഉള്ളി - 8 മുതൽ 10 വരെ
പുളി - നിങ്ങളുടെ രുചിയ്ക്കു അനുസരിച്ച്
ശർക്കര - കാൽ ടേബിൾ സ്പൂൺ
പെരുങ്കായം - കുറച്ച്
കറിവേപ്പില, മല്ലിയില
പൊടി ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ
കടലപ്പരിപ്പ് - 2 ടേബിൾ സ്പൂൺ
മുഴുവൻ മല്ലി - 1 ടേബിൾ സ്പൂൺ
മുഴുവൻ വറ്റൽ മുളക് - 6
ജീരകം - അര ടേബിൾ സ്പൂൺ
(ഇത്രയും സാധനങ്ങൾ എണ്ണയില്ലാതെ തരുതരുപ്പായി വറുത്തു പൊടിക്കുക. തീരെ പൊടിയണ്ട )
അതേ ചീനച്ചട്ടി അല്ലെങ്കിൽ ചട്ടിയിൽ നല്ലെണ്ണ അല്ലെങ്കിൽ നിങ്ങളുടെ ചോയ്സ് എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടുമ്പോൾ നീളത്തിൽ അരിഞ്ഞു കഴുകി വച്ച കത്തിരിക്ക ഇട്ടു, ഉപ്പും, മഞ്ഞൾപൊടിയും ഇട്ടു നല്ലോണം വഴറ്റി,അടച്ചു വേവിക്കുക. വെന്തഉടൻ ഒരു തവികൊണ്ട് നല്ലോണം ഉടച്ചെടുക്കുക. അത് കോരി
മാറ്റിവയ്ക്കുക.
പിന്നെ ബാക്കി എണ്ണയിൽ ചെറിയ ഉള്ളി ഇട്ടു വഴറ്റി, മഞ്ഞൾ പൊടി, കായം, എന്നിവ ചേർക്കുക.ഒരു അരവേവ് ആകുമ്പോൾ പുളി കലക്കിയതും, ഉപ്പും ഇട്ടു കുറച്ചു കുറുകിയ പാകം ആകുമ്പോൾ കത്തരിക്ക ഉടച്ചതും, പൊടിച്ച പൊടിയും, ശർക്കര അല്ലെങ്കിൽ നാട്ടുശർക്കരയും ചേർത്തു ഇളക്കുക. കുറച്ചു അടച്ചുവച്ച് പച്ചമണം പോയാൽ കറിവേപ്പിലയോ, മല്ലി ഇലയോ ഇട്ടു വാങ്ങുക.
" ഈ ഗൊസ്തു ഒരുപാട് വെറൈറ്റി ഉണ്ട്. പ്രസിദ്ധമായ ചിദംബരം നടരാജക്ഷേത്രത്തിൽ ജീരകച്ചോറും, ഗൊസ്തും ആണ് നിവേദ്യം. അത് ചിദംബരം ഗൊസ്തു എന്നറിയപ്പെടുന്നു "
അമ്മ പറഞ്ഞത് കേട്ട് തീർത്ഥ പറഞ്ഞു.
" അങ്ങനെ കാര്യമായ കാര്യം പറയൂ അമ്മൂസ്. ഇതൊക്കെ ഗൂഗിൾ ചേച്ചിയോട് ചോദിച്ചാൽ പറഞ്ഞു തരും. അപ്പോൾ ഒരു ദിവസം ഈ കോമ്പോ ഒന്ന് പരീക്ഷിക്കു. അടുത്ത വിഭവവും ആയി വീണ്ടും വരാം. നന്ദി, നമഷ്ക്കാർ.
അടിപൊളി...ഇതൊക്കെ എവിടെന്ന് പഠിച്ചു....നന്നായിട്ടുണ്ട്...
ReplyDeleteഇവിടെ ചെന്നൈയിൽ വന്ന ശേഷം
DeleteTable spoon Etra,chois enna eva evide kittum
ReplyDeleteഎന്താ ചോദിച്ചെന്ന് മനസ്സിലാകുന്നില്ല
Deleteparishikkasm 😀
ReplyDeleteഓക്കേ ഓക്കേ 🙏
ReplyDelete