പാചകവും, വാചകവും.

ഞാൻ സുതീർത്ഥ,
പാചകവും, വാചകവും പരിപാടിയിലേക്ക് സ്വാഗതം. വെറുതെ ഇരിക്കുമ്പോൾ പെട്ടെന്ന് എന്തെങ്കിലും കറുമുറാന്നു കഴിക്കാൻ തോന്നുമെനിക്ക്. അപ്പോൾ ഞാൻ എളുപ്പത്തിൽ ചെയ്യുന്ന ഒരു ഐറ്റം ആണ് അവില് വറുത്തത്. അവില് വിളയിച്ചത് നിങ്ങൾക്ക്
അറിയാമായിരിക്കും . ഇതറിയാമോ എന്നറിയില്ല. പെട്ടെന്ന് വീട്ടിലേക്കു വരുന്ന അതിഥികളെ സൽക്കരിക്കാനും ഇത് പഷ്ട്. അപ്പോൾ റെഡി വൺ ടു ത്രീ.
ആവശ്യമുള്ള സാധനങ്ങൾ.
അവിൽ - രണ്ട്  കപ്പ്
തേങ്ങ - ഒരു കപ്പ്
പഞ്ചസാര - അരക്കപ്പ്
നെയ്യ് - രണ്ട് മുതൽ മൂന്ന്‌ ടേബിൾ സ്പൂൺ.
അണ്ടിപ്പരിപ്പ്, മുന്തിരി - ഇഷ്ടംപോലെ.
ഐ ആം ദി സോറി. എന്റെ കൈയ്യിൽ സ്റ്റോക് ഇല്ല. അതുകൊണ്ട് ഇട്ടില്ല. നിങ്ങൾ ഇടണേ. എങ്കിൽ ടേസ്റ്റ് ഉഗ്രൻ ആണ്. കൊറോണ കാരണം വിചാരിച്ച നേരത്ത് കടയിലേക്ക് ഓടൽ ഇല്ല. അതാ.
ഇനി കാര്യത്തിലേക്കു കടക്കാം.
ചീനച്ചട്ടിയിൽ  കുറച്ച് നെയ്യൊഴിച്ച്‌ മിസ്റ്റർ അണ്ടിപ്പരിപ്പും, മിസ്സിസ് മുന്തിരിയെയും വറുത്തു കോരുക. പിന്നെ ബാക്കി നെയ്യൊഴിച്ച്‌  അവിലും, തേങ്ങയും ഇട്ട് ഇളക്കുക. ഒന്ന് മുറുമുറുപ്പ്😜 തുടങ്ങിയാൽ ഉടനെ പഞ്ചസാര ചേർക്കുക. നല്ല മൊരുമൊരുപ്പു വരുന്നതുവരെ ഇളക്കുക. വാങ്ങി വച്ച് തണുത്താൽ വായുകടക്കാത്ത ഡബ്ബകളിൽ അടച്ചു വയ്ക്കുക. തോന്നുമ്പോഴൊക്കെ എടുത്ത് കഴിക്കുക. ഒരു ദിവസത്തിൽ തീർക്കണോ, വച്ചു കഴിക്കണോ എന്നുള്ളത് നിങ്ങളുടെ സാമർഥ്യം പോലിരിക്കും. അടുത്ത പാചകം പരിപാടിയിൽ കാണും വരയ്ക്കും വണക്കം. അപ്പോ പാർക്കലാം.

Comments

  1. മനോഹരവും ഉണ്ടാക്കാൻ ലളിതവുമായ ഒരു വിഭവം. കൂടെ ലാലി ഉണ്ടാക്കും. ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും ( short story)

മുത്തു പുരാണം ( നർമ്മം )

ഓർമ്മയിലെ ഉത്സവമേളം 😍❤️